ഓട്ടോ ഡ്രൈവര്‍മാരുടെ സദാചാര ഗുണ്ടായിസം; നാലുപേര്‍ കൂടി പിടിയില്‍

By web deskFirst Published Mar 8, 2018, 9:39 PM IST
Highlights
  • രാത്രി ബസ് കാത്തുനിന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരെയുണ്ടായ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പട്ട് നാലുപേരെ കൂടി കല്‍പ്പറ്റ പോലീസ് പിടികൂടി.

വയനാട്: കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം രാത്രി ബസ് കാത്തുനിന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരെയുണ്ടായ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പട്ട് നാലുപേരെ കൂടി കല്‍പ്പറ്റ പോലീസ് പിടികൂടി. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരായ നെടുങ്ങോട് കല്ലിവളപ്പില്‍ കെ.വി. നിഷില്‍ (മാനുപ്പ, 26), കല്‍പ്പറ്റ എമിലി മദീന ഹൗസില്‍ റിഷാദ് (കുട്ടി, 23), ഗൂഡാലക്കുന്ന് അബ്ദുല്‍ റസാഖ് (വാവ,47), മൈത്രീ നഗര്‍ കൊടക്കനാല്‍ ഷിനോജ് സെബാസ്റ്റിയന്‍ (37) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ രണ്ട് ദിവസം മുമ്പ് പിടിയിലായിരുന്നു. ഫെബ്രുവരി 28-നായിരുന്നു കേസിനാസ്പദമായ സംഭവം. മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബുവാണ് പോലീസില്‍ പരാതി നല്‍കിയത്. അനന്തവീര തിയേറ്ററിന് സമീപത്തെ സ്റ്റോപ്പില്‍ ബസ് കാത്തു നിന്ന കുടുംബത്തെ റോഡിന്റെ എതിര്‍ ഭാഗത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരില്‍ ചിലര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന പെണ്‍മക്കളായിരുന്നു സുരേഷ് ബാബുവിന്റെ കൂടെ ഉണ്ടായിരുത്. ചോദ്യം ചെയ്തവരോട് മക്കളാണെ് പറഞ്ഞെങ്കിലും അപമര്യാദയായി പെരുമാറുകയായിരുവെന്ന് സുരേഷ്ബാബു പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 

click me!