ഇടുക്കിയില്‍ വീണ്ടും ഭൂമിപ്രശ്‌നം രൂക്ഷമാകുന്നു; കര്‍ഷകരുടെ പ്രതിഷേധം ശക്തിപ്പെടുന്നു

web desk |  
Published : Mar 08, 2018, 08:59 PM ISTUpdated : Jun 08, 2018, 05:50 PM IST
ഇടുക്കിയില്‍ വീണ്ടും ഭൂമിപ്രശ്‌നം രൂക്ഷമാകുന്നു; കര്‍ഷകരുടെ പ്രതിഷേധം ശക്തിപ്പെടുന്നു

Synopsis

പട്ടയ വിഷയത്തിലടക്കം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രൂപം കൊണ്ടിട്ടുള്ള ജനകീയ സമരം കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിക്കുകയാണ്.

ഇടുക്കി: ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് മലയോര കര്‍ഷകര്‍ നടത്തുന്ന സമരം ഇടുക്കിയിലെ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിക്കുന്നു. പട്ടയ വിഷയത്തിലടക്കം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പള്ളിവാസല്‍ ജനകീയ സംരക്ഷണ സമതി ഇരുട്ടുകാനത്ത് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ കര്‍ഷകരോഷം ഇരമ്പി. പ്രതിഷേധം അണപൊട്ടിയതോടെ സമരക്കാര്‍ ദേശിയപാത 49-ല്‍ വാഹനങ്ങള്‍ തടഞ്ഞു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ നടത്തിയ സമരത്തിന് സമാനമായ രീതിയിലാണ് മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വില്ലേജുകളിലും ജനകീയ സമരം രൂപം കൊണ്ടിട്ടുള്ളത്. പട്ടയ വിഷയത്തിലടക്കം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രൂപം കൊണ്ടിട്ടുള്ള ജനകീയ സമരം കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിക്കുകയാണ്. വെള്ളത്തൂവല്‍ ജനകീയ സംരക്ഷണവേദിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ച നടന്ന സമരത്തിന് പിന്നാലെ പള്ളിവാസല്‍ ജനകീയ സംരക്ഷണ സമതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച്ച ഇരുട്ടുകാനത്ത് നടത്തിയ സമര പ്രഖ്യാപന കണ്‍വന്‍ഷനിലും കര്‍ഷക രോഷം ഇരമ്പി.

മലയോര കര്‍ഷകരെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന പ്രവണത അവാസാനിപ്പിക്കുക, പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര സമതി രംഗത്തെത്തിയിട്ടുള്ളത്. സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടനുവദിച്ചിട്ടുള്ളവര്‍ക്ക് പോലും നിര്‍മ്മാണ അനുമതി ലഭിക്കാത്ത സാഹചര്യമാണ് മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വില്ലേജുകളില്‍ നിലനില്‍ക്കുന്നതെന്ന് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസി ഭായ് കൃഷ്ണന്‍ പറഞ്ഞു.

മുദ്രാവാക്യം വിളികളുമായി റോഡില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരെ നേതാക്കള്‍ ഏറെപണിപ്പെട്ടാണ് ഉപരോധത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. കക്ഷിരാഷ്ട്രീയ ഭേതമന്യേ കര്‍ഷകരുടെ ഒന്നാകെയുള്ള പിന്തുണയോടെയാണ് പഞ്ചായത്തുകളില്‍ സമരം നടന്നു വരുന്നത്. വീട്ടമ്മമാരുള്‍പ്പെടെയുള്ള ബഹുജനപങ്കാളിത്തം സമരവേദികള്‍ക്ക് ആവേശം പകരുന്നു.

സമരപ്രഖ്യാപന കണ്‍വന്‍ഷന് ശേഷം പഞ്ചായത്തുകളിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെയുള്ള തുടര്‍സമരങ്ങരങ്ങളുമായി മുമ്പോട്ട് പോകാനാണ് സംരക്ഷണ സമതികളുടെ തീരുമാനം. വെള്ളത്തൂവല്‍, പള്ളിവാസല്‍ പഞ്ചായത്തുകള്‍ക്ക് പിന്നാലെ ബൈസണ്‍വാലി പഞ്ചായത്തിന്റെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നാളെ നടക്കും. പ്രാദേശിക ഭരണക്ഷി നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും വ്യാപാര സംഘടനാ നേതാക്കളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് പഞ്ചായത്തുകളില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷനുകള്‍ നടന്നു വരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം