തോമസ് ചാണ്ടിക്കെതിരെ കുരുക്ക് മുറുകുന്നു; മറച്ചു വച്ച സ്വത്ത് വിവരങ്ങള്‍ പുറത്ത്

Published : Aug 18, 2017, 10:17 AM ISTUpdated : Oct 05, 2018, 12:32 AM IST
തോമസ് ചാണ്ടിക്കെതിരെ കുരുക്ക് മുറുകുന്നു; മറച്ചു വച്ച സ്വത്ത് വിവരങ്ങള്‍ പുറത്ത്

Synopsis

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്കു മുറുകുന്നു. സത്യവാങ്മൂലത്തിൽ തോമസ് ചാണ്ടി സ്വത്തുവിവരം മറച്ചുവച്ചതായുള്ള വിവരാവകാശ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു . ലേക് പാലസ് റിസോർട്ടിലെ സ്വത്തിനെ കുറിച്ച് ഈ സത്യവാങ് മൂലത്തില്‍ പരാമർശമില്ല .  എന്നാല്‍ 150 കോടി ലേക് പാലസിൽ മുടക്കിയെന്ന് തോമസ് ചാണ്ടി നിയമസഭയിൽ പറഞ്ഞിരുന്നു . തോമസ് ചാണ്ടിയുടെ മാത്രം പേരിൽ ലേക് പാലസിൽ 13 കെട്ടിടങ്ങളാണുള്ളത്. വ്യാപാരസമുച്ചയം ഇല്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ സത്യവാങ്മൂലം . നാമനിർദേശപത്രികയിൽ തോമസ് ചാണ്ടിയുടെ സ്വത്ത് 92 കോടി മാത്രമാണുള്ളത്. സ്വത്തുവിവരം മറച്ചുവയ്ക്കുന്നത് ഗുരുതരകുറ്റമാണ് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്