സൗദിയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ നിതാഖാതിന്റെ പരിധിയിലേക്ക്

Web Desk |  
Published : Jun 29, 2016, 07:04 PM ISTUpdated : Oct 05, 2018, 12:43 AM IST
സൗദിയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ നിതാഖാതിന്റെ പരിധിയിലേക്ക്

Synopsis

റിയാദ്: ഒന്‍പതും അതില്‍ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങളേയും സൗദിയില്‍ നിതാഖാതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഡെപ്യൂട്ടി തൊഴില്‍, സാമുഹ്യ ക്ഷേമ മന്ത്രി അറിയിച്ചു. മൂന്നാം ഘട്ട നിതാഖാത് നടപ്പാക്കുന്നതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ നിതാഖാത്ത് പരിധിയില്‍ ഉള്‍പ്പെടും.

വരുന്ന ഡിസംബര്‍ പതിനൊന്നിനു തുടങ്ങുന്ന മുന്നാം ഘട്ട നിതാഖാത്തില്‍ ഇടത്തരം സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തുമെന്ന് ഡപ്യൂട്ടി തൊഴില്‍, സാമുഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്ലുഹൈദാന്‍ പറഞ്ഞു. ഒന്‍പതും അതില്‍ കുറവും ജീവനക്കാരുള്ള 8 ലക്ഷം സ്ഥാപനങ്ങളാണ് സൗദിയിലുള്ളത്. ഈ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്കു ധാരാളം തൊഴില്‍ സാധ്യതകളുണ്ട്. ഇത് കണക്കിലെടുത്താണ് നിതാഖാതിന്റെ മൂന്നാം ഘട്ടത്തില്‍ ചെറുകിട സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. മൂന്നാം ഘട്ട നിതാഖത്ത് നടപ്പാക്കുന്നതോടെ സ്വദേശികളുടെ വ്യാജ നിയമനം കുറയും. സ്വദേശി ജീവനക്കാരുടെ എണ്ണം മാത്രമല്ല അവരടെ ശമ്പളംകൂടി ഉള്‍പ്പെടുത്തിയുള്ളതാണ് നിതാഖാത്തിന്റെ മൂന്നാം ഘട്ടമായ  നിതാഖാത് അല്‍ മൗസൂന്‍. സ്വദേശികള്‍ക്കു ചുരുങ്ങിയത് മുവായിരം റിയാല്‍ ശമ്പളം നല്‍കിയിരിക്കണമെന്നാണ് ഇതിലെ വ്യവസ്ഥ.

സൗദി വിഷന്‍ 2030 ന്റെ ഭാഗമായി സ്വദേശി ജീവനക്കാരുടെ തൊഴിലും തൊഴില്‍ നൈപുണ്യവും മികവുറ്റതാക്കുകയം ഇത് വഴി ഉത്പാദനമേഖല സംപുഷ്ടിപ്പെടുത്തുകയുമാണ് ലക്ഷ്യമാക്കുന്നത്. ഇത് കൂടി പരിഗണിച്ചാണ് നിതാഖാ്ത് മൂന്നാം ഘട്ടം നടപ്പാക്കുക. സ്വദേശികളുടെ വേതനം, ജോലി സ്ഥിരത. ഉയര്‍ന്നതസ്തികയിലുള്ള നിയമനം.വനിതാ പങ്കാളിത്തം എന്നിവയാണ് പ്രധാനമായും നിതാഖാത് അല്‍മൗസൂനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന
ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ