ഈ മാസം ഒരു ലക്ഷത്തിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്യും: മന്ത്രി ഇ ചന്ദ്രശേഖരന്‍

By Web TeamFirst Published Jan 6, 2019, 8:29 PM IST
Highlights

 സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ പട്ടയങ്ങളുടെ വിതരണം ഈമാസം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. അർഹരായ എല്ലാവർക്കും ഭൂമിനൽകുകയണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പാലക്കാട്ട് പറഞ്ഞു.

പാലക്കാട്: സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ പട്ടയങ്ങളുടെ വിതരണം ഈമാസം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. അർഹരായ എല്ലാവർക്കും ഭൂമിനൽകുകയണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പാലക്കാട്ട് പറഞ്ഞു. പാലക്കാട്ടെ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മൂന്നുലക്ഷത്തിലേറെ പേരാണ് നിലവിൽ പാലക്കാട്ട് മാത്രം ഒരു തുണ്ട് ഭൂമിക്കായി കാത്തിരിക്കുന്നത്. റവന്യൂ, വനം വകുപ്പുകളുടെ പരിധിയിൽപെട്ട് തർക്കങ്ങളിൽ കുടുങ്ങിയവരുമുണ്ട്. അർഹരായവർക്ക് തർക്കങ്ങൾ പരിഹരിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി ഉടൻ നൽകുമെന്നാണ്  മന്ത്രി അറിയിച്ചിരിക്കുന്നത്. ഈ മാസം 22നകം ഒരുലക്ഷത്തി അയ്യായിരം പട്ടയങ്ങൾ വിതരണം ചെയ്യും.

പാലക്കാട് 3253 പേർക്ക് പട്ടയം നൽകി. മണ്ണാർക്കാട്, ചിറ്റൂർ താലൂക്കുകളിലായ 931 ആദിവാസികൾക്കും പട്ടയം കിട്ടി. വർഷങ്ങളായി ഒരുതുണ്ട് ഭൂമിയെന്ന ആവശ്യമുന്നയിച്ച നെല്ലിയാമ്പതിയിലെ 104 ആദിവാസി കുടുംബങ്ങളും ഇതിലുൾപ്പെടും. ഭൂരഹിതരായ ആദിവാസികൾക്ക് മൂഴുവൻ പട്ടയം നൽകുന്നതോട, ഈ വിഭാഗത്തിന്റെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് മന്ത്രി എ കെ ബാലനും പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ മൂന്നു ലക്ഷം പേർക്ക് കിടപ്പാടമൊരുക്കുമെന്നും മന്ത്രി വാഗ്ദാനം ചെ്യതു.

click me!