കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പടെ നൂറോളം നഴ്‌സുമാര്‍ക്ക് ജോലി നഷ്‌ടമായി

By Web DeskFirst Published Aug 16, 2016, 7:21 PM IST
Highlights

കുവൈത്ത് സിറ്റി: സ്വകാര്യ കമ്പനിയുടെ കരാര്‍ നഷ്ടമായതിനെ തുടര്‍ന്ന് കുവൈത്തില്‍ 32 മലയാളികള്‍ അടക്കം 102 നഴ്‌സുമാരുടെ ജോലി നഷ്ടമായി. ഒരു പ്രമുഖ ഫാര്‍മസി കമ്പനിയുടെ കീഴില്‍ ആരോഗ്യ മന്ത്രാലയത്തിലെ ആംബുലന്‍സ് സര്‍വീസില്‍ ജോലി ചെയ്തുവന്നവര്‍ക്കാണ് ഒരു വര്‍ഷമായതോടെ നാട്ടില്‍ തിരികെ പോകേണ്ട അവസ്ഥ വന്നിരിക്കുന്നത്. കമ്പനിയുടെ കാരര്‍ അവസാനിക്കുന്ന് കാണിച്ച് മൂന്ന് മാസം മുമ്പ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ മാസമാണ് ഇവരുടെ കരാര്‍ അവസാനിച്ചത്. എന്നാല്‍, കമ്പനി അധികൃതര്‍ നഴ്‌സുമാര്‍ക്ക് ആഗസ്റ്റ് 22 വരെയുള്ള ശമ്പളം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ കൂടാതെ, ഫിലിപൈന്‍സ്, ജോര്‍ദാനിയയില്‍ നിന്നുള്ളവരുമുണ്ട് ഈ കൂട്ടത്തില്‍. കൊച്ചിയിലെ രണ്ട് ഏജന്‍സികള്‍ വഴിയി ആറു മുതല്‍ ഏഴു ലക്ഷം രൂപവരെ നല്‍കി വന്നവരാണ്. റിക്രൂട്ട്‌മെന്റ് സമയത്ത് കരാര്‍ അഞ്ച് വര്‍ഷം വരെ ജോലി ഉണ്ടാകുമെന്ന് ഏജന്‍സികള്‍ അറിയിച്ചിരുന്നതായും ഇവര്‍ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഇവര്‍  കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്ഥാനപതിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

click me!