രണ്ട് ദിവസമായി ഭക്ഷണമില്ല; അച്ചൻകോവിൽ ആറിന് സമീപം കുടുങ്ങിക്കിടക്കുന്നത് 100 ഓളം പേര്‍

Published : Aug 18, 2018, 12:10 PM ISTUpdated : Sep 10, 2018, 01:32 AM IST
രണ്ട് ദിവസമായി ഭക്ഷണമില്ല; അച്ചൻകോവിൽ ആറിന് സമീപം കുടുങ്ങിക്കിടക്കുന്നത് 100 ഓളം പേര്‍

Synopsis

വൃദ്ധയും ആറ് മാസം പ്രായമായ കൈ കുഞ്ഞ് ഉള്‍പ്പെടെ നിരവധി കുട്ടികളും കുടുങ്ങി കിടക്കുന്നുണ്ട്

പത്തനംതിട്ടയ്ക്കും ആലപ്പുഴയ്ക്കുമിടയില്‍ കുളനട പുന്തല താഴം, വെണ്മണി, പന്തളം ഭാഗത്ത് നൂറോളം പേര്‍ കുടുങ്ങി കിടക്കുന്നു. 93 വയസ്സായ വൃദ്ധയും ആറ് മാസം പ്രായമായ കൈ കുഞ്ഞ് ഉള്‍പ്പെടെ നിരവധി കുട്ടികളും കുടുങ്ങി കിടക്കുന്നുണ്ട്. രണ്ട് ദിവസമായി ഭക്ഷണമോ വെള്ളമോ ഇല്ല. ഇതുവരെയും രക്ഷാപ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നും കുളനട സ്വദേശി പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

അച്ചന്‍ കോവില്‍ ആറിന്‍റെ തീരത്താണ് ഇവര്‍ ഇപ്പോള്‍ കുടുങ്ങി കിടക്കുന്നത്. ഒരു കിലോമാറ്റര്‍ അപ്പുറത്തുള്ള പ്രദേശത്ത് എത്തിച്ചാല്‍ തങ്ങളെ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷയാണ് കുടുങ്ങി കിടക്കുന്നവര്‍ പങ്കുവയ്ക്കുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തകരോട് തങ്ങളുടെ സ്ഥിതി അറിയിച്ചിട്ടും ആരും എത്തിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. 

കുളനടയില്‍ കുടുങ്ങിയവരെ ബന്ധപ്പെടാനുള്ള നമ്പര്‍; പ്രശാന്ത് - 9496958879

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് പിആർ സഹായം തേടിയോ?'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി വൈഷ്ണ സുരേഷ്
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'