കശ്‌മീരില്‍ 25 വര്‍ഷത്തിനിടെ ഏഴായിരത്തിലധികം പേരെ കാണായതായി

Web Desk |  
Published : Sep 16, 2016, 01:42 AM ISTUpdated : Oct 05, 2018, 02:51 AM IST
കശ്‌മീരില്‍ 25 വര്‍ഷത്തിനിടെ ഏഴായിരത്തിലധികം പേരെ കാണായതായി

Synopsis

കശ്മീരില്‍ ശ്രീനഗര്‍ നഗരാതിര്‍ത്തിയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഞങ്ങള്‍ പര്‍വീണ അഹന്‍ഗറിനെ കണ്ടത്. സ്‌കൂള്‍ വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത പര്‍വീണ ഇന്ന് ലോകശ്രദ്ധ നേടിയ ഒരു സാമൂഹ്യപ്രവര്‍ത്തകയാണ്. നാല് മക്കളാണ് പര്‍വീണയ്ക്ക്. രണ്ടാമത്ത മകന്‍ ജാവേദിനെ സുരക്ഷാഉദ്യോഗ്‌സഥരുടെ റെയ്ഡിനു ശേഷം കാണാതായത് 1990 ഓഗസ്റ്റ് 18ന്. മകനെ തേടി പര്‍വീണ മുട്ടാത്ത വാതിലില്ല. കോടതിയിലും അനുകൂല വിധി കിട്ടിയില്ല. പിന്നീട് അസോസിയേഷന്‍ ഓഫ് പാരന്റ്‌സ് ഓഫ് ഡിസപിയേര്‍ഡ് പേഴ്‌സണണ്‍സ്, എപിഡിപി തുടങ്ങി. സമാന അനുഭവമുള്ളവരെ ഒന്നിച്ചു കൊണ്ടു വന്നു അവരെ സഹായിക്കാനുള്ള പദ്ധതികള്‍ യുഎന്‍ സഹായത്തോടെ ആസുത്രണം ചെയ്തു. 2005ല്‍ നൊബെല്‍ സമ്മാനത്തിന് പര്‍വ്വീണയുടെ പേരും നാമനിര്‍ദ്ദേശം ചെയ്തു. 26 കൊല്ലത്തെ ശ്രമത്തിനു ശേഷവും തന്റെ മകന് എന്ത് സംഭവിച്ചു എന്നറിയാന്‍ പര്‍വ്വീണയ്ക്കു കഴിഞ്ഞിട്ടില്ല.

കശ്മീരിലെ തുടരുന്ന സംഘര്‍ഷത്തില്‍ ഇങ്ങനെ കണ്ണീര്‍ വീഴ്ത്തുന്ന നിരവധി അമ്മമാരുണ്ട്. ഇവരില്‍ ചിലര്‍ എല്ലാമാസവും ശ്രീനഗറില്‍ നീതി ആവശ്യപ്പെട്ട് ഒത്തു കൂടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോര്‍പറേഷൻ മേയറെ കണ്ടെത്താൻ ബിജെപിയിൽ ചര്‍ച്ചകള്‍ സജീവം, ഇന്ന് നിര്‍ണായക നേതൃയോഗം കണ്ണൂരിൽ
കൊച്ചിയിൽ ഇന്ന് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിര്‍ണായക യോഗങ്ങള്‍; ആരാകും മേയറെന്നതിലടക്കം തീരുമാനം ഉണ്ടായേക്കും