പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി; നാളെ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം

Published : Mar 27, 2017, 06:19 AM ISTUpdated : Oct 05, 2018, 03:12 AM IST
പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി; നാളെ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം

Synopsis

തിരുവനന്തപുരം: ചങ്ങനാശ്ശേരി തിരുവല്ല ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൂടുതല്‍ ടെയിനുകള്‍ക്ക് നിയന്ത്രണം. കോട്ടയം വഴി ഓടുന്ന ട്രെയിനുകള്‍ വഴി തിരിച്ച് വിടും. 

ബെംഗളൂരു കന്യാകുമാരി (16526), കണ്ണൂര്‍  തിരുവനന്തപുരം ജനശതാബ്ദി(12081), തിരുവനന്തപുരം  ഹൈദ്രബാദ് ശബരി(17229) , കന്യാകുമാരി  മുംബൈ ജയന്തി(16382) , ന്യൂഡല്‍ഹി തിരുവനന്തപുരം കേരള(12626 &12625 ഇരു ദിശകളിലും) എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി വഴിതിരിച്ചുവിടും.

വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിര്‍ത്തും. പാതയിരട്ടിക്കലിനെത്തുടര്‍ന്ന് കൊല്ലംകോട്ടയം(56394/56393), കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം മെമു സര്‍വീസുകള്‍ (66307/66308 & 66300/66301), ആലപ്പുഴ വഴിയുള്ള കൊല്ലംഎറണാകുളം മെമു (66302/66303) , & ആലപ്പുഴ വഴിയുള്ള എറണാകുളംകായംകുളം  പാസഞ്ചര്‍ (56381/56382) എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കും.
        
പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറുകള്‍ (56365/56366)കോട്ടയം പുനലൂര്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഓടില്ല. എറണാകുളം-കായംകുളം (56387/56388)പാസഞ്ചറുകള്‍ കോട്ടയം  കായംകുളം സ്‌റ്റേഷനുകള്‍ക്കിടയില്‍ ഓടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അലയടിച്ച് ബിജെപി തരംഗം, വമ്പൻ തോൽവിയേറ്റുവാങ്ങി കോൺഗ്രസ്; ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ആം ആദ്മിക്കും തിരിച്ചടി
സർക്കാർ ടൗണ്‍ ഷിപ്പ്, 7 കുടുംബങ്ങൾക്ക് താക്കോല്‍ കൈമാറി, 178 കുടുംബങ്ങളും ഒരുമിച്ചേ താമസം ആരംഭിക്കൂ എന്ന് ദുരന്തബാധിതർ