ശബരിമലയിൽ കൂടുതൽ യുവതികൾ കയറി, സ്ഥിരീകരിച്ച് കടകംപള്ളി; വിശ്വാസികളായ ആക്റ്റിവിസ്റ്റുകൾക്ക് വരാം

Published : Jan 05, 2019, 03:13 PM ISTUpdated : Jan 05, 2019, 05:28 PM IST
ശബരിമലയിൽ കൂടുതൽ യുവതികൾ കയറി, സ്ഥിരീകരിച്ച് കടകംപള്ളി; വിശ്വാസികളായ ആക്റ്റിവിസ്റ്റുകൾക്ക് വരാം

Synopsis

ശബരിമലയിൽ വിശ്വാസികളായ ആക്റ്റിവിസ്റ്റുകൾക്ക് വരാമെന്ന് ദേവസ്വംമന്ത്രി. ആർഎസ്എസ് ഇനിയും ബഹളം വച്ചിട്ട് കാര്യമില്ല. അവിടെ ധാരാളം യുവതികൾ വന്നു കഴിഞ്ഞു.

കൊല്ലം: ശബരിമലയിൽ കൂടുതൽ യുവതികൾ കയറിയെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രായം നോക്കാതെ ആരെയും അവിടേയ്ക്ക് കടത്തിവിടാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അതനുസരിച്ച് നിരവധി സ്ത്രീകൾ അവിടെ എത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങൾ മാത്രമേ പുറത്തു വരുന്നുള്ളൂവെന്നും കടകംപള്ളി വ്യക്തമാക്കി.

ആർഎസ്എസ്സ് ഇനി എത്ര ബഹളം വച്ചിട്ടും കാര്യമില്ല. അവിടെ നിരവധി സ്ത്രീകൾ എത്തിക്കഴിഞ്ഞു. പ്രായഭേദമില്ലാതെ ശബരിമലയിൽ ആർക്കും വരാമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. 

ശബരിമലയിൽ വിശ്വാസികളായ ആക്റ്റിവിസ്റ്റുകൾക്കും വരാം. ഏത് പ്രായത്തിലുള്ളവർക്കും വരുന്നതിന് തടസ്സമില്ലെന്ന സുപ്രീംകോടതി വിധിയുണ്ട്. അടുത്ത കാലത്ത് ശബരിമലയിൽ എത്തിയ സ്ത്രീകൾക്ക് മറ്റ് ഉദ്ദേശങ്ങളില്ലായിരുന്നു. സ്ത്രീകൾ കയറുന്നതിൽ യഥാർഥ ഭക്തർക്ക് തടസ്സമില്ല. കലാപം അഴിച്ചുവിടുന്നത് ആർഎസ്എസ്സാണ് - കടകംപള്ളി ആരോപിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ മഴ; 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി