കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറി മാലിന്യങ്ങള്‍ അശാസ്ത്രീയമായി കൂട്ടിയിട്ട് കത്തിക്കുന്നുവെന്ന് പരാതി

Published : Feb 14, 2018, 05:55 PM ISTUpdated : Oct 05, 2018, 01:57 AM IST
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറി മാലിന്യങ്ങള്‍ അശാസ്ത്രീയമായി കൂട്ടിയിട്ട് കത്തിക്കുന്നുവെന്ന് പരാതി

Synopsis

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയില്‍ നിന്നുള്ള മാലിന്യങ്ങൾ അശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്നുവെന്ന് പരാതി. പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയില്‍ നിന്നുള്ള മാലിന്യം പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി ആശുപത്രിയിലെ പ്രസവ വാർഡിനടുത്തുള്ള കുഴിയിലിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. 

ദിവസവും ഒന്നിലധികം മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്യപ്പെടുന്നുണ്ട്. മൃതദേഹത്തിലുണ്ടാവുന്ന വസ്ത്രങ്ങളും പായ അടക്കമുള്ള പ്ലാസ്റ്റിക് സാധങ്ങളുമാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മോർച്ചറിക്കടുത്ത് തുറസ്സായ സ്ഥലത്തുള്ള ചെറിയ കുഴിയിലിട്ട് കത്തിക്കുന്നത്. തൊട്ടടുത്തുള്ള പ്രസവ വാര്‍ഡിലും മറ്റ് വാര്‍ഡുകളിലുമുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കടുത്ത അസ്വസഥതയാണിത് സൃഷ്ടിക്കുന്നത്. പുകയും ദുര്‍ഗന്ധവും കാരണം ഛര്‍ദ്ദി അടക്കമുള്ള പ്രശ്നങ്ങളുണ്ടാവാറുണ്ടെന്നാണ് പരാതി. മാലിന്യങ്ങള്‍ കത്തിക്കുന്നതിന്റെ തൊട്ടടുത്താണ് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും തുണികള്‍ കഴുകിയിടുന്നത്. കോടികളുടെ വികസന പദ്ധതികൾ വർഷം തോറും നടക്കുന്ന  ജില്ലാ ആശുപത്രിയിൽ മോർച്ചറി മാലിന്യങ്ങളുടെ പുക ശ്വസിക്കാൻ വിധിക്കപെട്ട രോഗികള്‍ക്ക് വേണ്ടി അധികൃതര്‍ ഇടപെടണമെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെയും ആവശ്യം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിലെ അട്ടിമറി; 'ബിജെപിയുമായി നേരത്തെ തന്നെ ടിഎം ചന്ദ്രൻ ഡീലുണ്ടാക്കി, പിന്തുണ തേടി തന്നെയും സമീപിച്ചെങ്കിലും നിരസിച്ചെന്ന് കെആര്‍ ഔസേപ്പ്
പുല്ലൂർ പെരിയ പഞ്ചായത്തിൽ നാടകീയതക്കൊടുവിൽ തീരുമാനം; നറുക്കെടുപ്പിൽ എൽഡിഎഫ്, ഡോ. സി കെ സബിത പ്രസിഡന്‍റ്