തുണ്ടത്തിൽ സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത ബസുകളാണ് കത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് സ്കൂൾ ബസുകൾ കത്തിനശിച്ചു. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത ബസുകളാണ് കത്തിയത്. മൂന്നു ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. പിന്നീട് ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. അതേസമയം, തീപിടിത്തത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. 

Add Asianetnews as a Preferred SourcegooglePreferred

YouTube video player