13 കാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ച് മാതാവ് അറസ്റ്റില്‍

Published : Mar 22, 2022, 07:37 PM IST
13 കാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ച് മാതാവ് അറസ്റ്റില്‍

Synopsis

മോസ്കോ: റഷ്യയില്‍ 13 കാരിയായ മകളുടെ കന്യകാത്വം ധനികന് വില്‍ക്കാന്‍ ശ്രമിച്ച് മാതാവ് അറസ്റ്റിലായി.  റിയല്‍ എസ്റ്റേറ്റ് ഏജന്‍റായ ഗ്‌ളാഡ്കിക്ക് എന്ന 35 കാരിയെയാണ് മകളുടെ ആദ്യരാത്രി വില്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മകളുടെ ആദ്യ രാത്രി വില്‍ക്കാനുള്ള അമ്മയുടെയും കൂട്ടുകാരിയുടെയും നീക്കം ഡിറ്റക്ടീവുകളാണ് പുറത്ത് കൊണ്ടുവന്നത്.  

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആദ്യരാത്രി 11 ലക്ഷം രൂപയ്ക്ക് അടുത്ത വിലയ്ക്ക് വില്‍ക്കാന്‍ ലക്ഷ്യമിട്ട് ഇടപാടുകാരനായ പണക്കാരനെ തേടി ചെല്യാബിന്‍സ്‌ക്കില്‍ നിന്നും മോസ്‌ക്കോയിലേക്കാണ് ഇരുവരും പെണ്‍കുട്ടിയുമായി എത്തിയത്. എന്നാല്‍ തങ്ങളുടെ മുന്നില്‍ എത്തിയത് ഡിറ്റക്ടീവുകളാണെന്ന് മാതാവും കൂട്ടുകാരിയൂം അറിഞ്ഞിരുന്നില്ല. 

മകളെ ലൈംഗികതയ്ക്ക് ഉപയോഗിച്ച് തങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന ഒരു പണക്കാരനെ തേടിയാണ് മോസ്‌കോയില്‍ എത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഇക്കാര്യം ഇവര്‍ പറയുന്നതിന്‍റെ വീഡിയോ റഷ്യന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിടുകയും ചോദ്യം ചെയ്യലില്‍ മാതാവും കൂട്ടുകാരിയും ഇക്കാര്യം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 

മോസ്‌ക്കോയിലെ ഒരു ഫ്ലോട്ടിംഗ് ഭക്ഷണശാലയില്‍  ആയിരുന്നു ഇടപാടുകാരനായി സിഐഡികള്‍ എത്തിയത്. പണക്കാരനായ ബിസിനസ്സുകാരനു പെണ്‍കുട്ടിയെ വില്‍പ്പന നടത്തിയ ശേഷം ഒന്നരലക്ഷം റൂബിള്‍ സ്വീകരിക്കുകയായിരുന്നു മാതാവ് ഉന്നമിട്ടിരുന്നത്. 

പെണ്‍കുട്ടിയെ പിന്നീട് മോസ്‌കോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ പെണ്‍കുട്ടിയെ കൂടാതെ ഗ്‌ളാഡ്കിക്കിന് ഒരു മകന്‍ കൂടിയുണ്ട്. ശരീരം വിറ്റാണ് ഇവരും കൂട്ടുകാരിയും ജീവിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: വ്യോമസേനയുടെ സുഖോയ് തകർന്നു വീണു; വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തി, പൈലറ്റിനായുള്ള തെരച്ചിൽ തുടരുന്നു
ബഹ്റൈനിൽ ആക്രമണം നടത്തി ഇറാൻ, ഇറാന്‍റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവെന്ന അമേരിക്കൻ വാദത്തിനിടെ നീക്കം; ആളപായമില്ല