തിരുവല്ലയിൽ തെളിവെടുപ്പ് നടന്ന ഹോട്ടലിൽ സുരക്ഷ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി എത്തിയത് പോലുമില്ലെന്നാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
- Home
- News
- India News
- Malayalam News Live: രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പ് - മുൻ തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെൻഷൻ, മതിയായ സുരക്ഷ ഒരുക്കാത്തതിന് നടപടി
Malayalam News Live: രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പ് - മുൻ തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെൻഷൻ, മതിയായ സുരക്ഷ ഒരുക്കാത്തതിന് നടപടി

ഇന്ത്യൻ വ്യോമസേനയുടെ തകർന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തെരച്ചിൽ തുടരുന്നു. തെരച്ചിലിനിടെ വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂർണ്ണമായി കത്തിനശിച്ച നിലയിലാണ്. അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് അവസാനമായി വിമാനത്തിൻ്റെ സിഗ്നൽ ലഭിച്ചത്. വിമാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വ്യോമസേന അറിയിച്ചു. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നാണ് പ്രതിരോധ വകുപ്പ് അറിയിച്ചത്
Malayalam news liveരാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പ് - മുൻ തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെൻഷൻ, മതിയായ സുരക്ഷ ഒരുക്കാത്തതിന് നടപടി
Malayalam news live7ാം ദിവസവും തുടർന്ന് പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാൾഡ് ട്രംപ്
ഖോം നഗരത്തിലെ വാണിജ്യ മേഖലയിൽ നിന്ന് ജനം ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സേന ആവശ്യപ്പെട്ടു. ഇസ്രയേൽ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ ആക്രമണം തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കുന്നു.
Malayalam news liveസ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും; കരട് വിജ്ഞാപനം നാളെ പുറത്തിറങ്ങും
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്ക് സമരത്തിലാണ്. ഈ ശമ്പള വർധന അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സമരക്കാർ.
Malayalam news liveഇറാൻ നാവികസേനയുടെ മൂന്നാം കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നൽകി ഇന്ത്യ; നങ്കൂരമിട്ടത് ഇറാനിയൻ പടക്കപ്പൽ ഐറിസ് ലവാൻ
യുദ്ധം തുടങ്ങിയ ദിവസമാണ് കപ്പൽ സഹായം തേടിയത്. 183 നാവികരാണ് കപ്പലിലുള്ളത്.
Malayalam news liveചുമരിൽ ആഗ്രഹങ്ങളെഴുതി വെച്ചൊരു കുഞ്ഞുപേപ്പറുണ്ട്, ഇടയിൽ പ്രാർത്ഥനാ ശകലങ്ങളും; ശ്രീജ കടുപ്പിച്ചെഴുതിയ സ്വപ്നം ഇനി യാഥാർത്ഥ്യം!
കടുത്ത പരിമിതികൾക്കിടയിലും മകളുടെ ആഗ്രഹത്തിന് കൂലിപ്പണിക്കാരനായ വിജയകുമാറും ഷീനയും ചിറക് നൽകി. അവർ ഒന്നിച്ച് സ്വപ്നം കണ്ടു. ഒരുപാട് കഷ്ടപ്പെട്ടു, ഒന്നിച്ച് അധ്വാനിച്ചു. കിട്ടിയ പൈസയ്ക്കെല്ലാം പുസ്തകങ്ങൾ വാങ്ങിക്കൂട്ടി.
Malayalam news liveമകൾ വിളിച്ചപ്പോൾ ഫോണെടുത്തില്ല, വീട്ടിലെത്തിയ അയൽക്കാരി കണ്ടത് കൈകാലുകൾ കെട്ടിയ നിലയിൽ അമ്മയുടെ മൃതദേഹം
ജോലിക്കാരിയുടെ മൊബൈൽ ഫോൺ വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. അന്വേഷണത്തിനായി 6 പ്രത്യേക സംഘത്തെ നിയോഗിച്ചു
Malayalam news liveടെലിവിഷൻ റേറ്റിംഗ് നാല് ആഴ്ചത്തേക്ക് തടഞ്ഞ് കേന്ദ്ര സർക്കാർ, ബാർക്കിന് നിർദ്ദേശം നൽകി; അനാവശ്യ ഭീതി പടർത്തുന്ന യുദ്ധവാർത്തകളുടെ പശ്ചാത്തലത്തിൽ നടപടി
Malayalam news live'ചെറുപ്പക്കാർ എവിടെ'? സിപിഎം സ്ഥാനാർഥി പട്ടികയിൽ കലഹം, പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം; '10 വർഷം മുമ്പത്തെ ചെറുപ്പക്കാർ വീണ്ടും മത്സരിക്കുന്നു'
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിനെതിരെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. പത്ത് വർഷം മുൻപത്തെ യുവനേതാക്കൾ വീണ്ടും മത്സരിക്കുമ്പോൾ പുതിയ തലമുറയെ അവഗണിക്കുന്നു എന്ന് നേതാക്കൾ ആരോപിച്ചു
Malayalam news liveസിൽവർ ലൈനിൽ സുപ്രധാന അറിയിപ്പുമായി റെയിൽവേ മന്ത്രാലയം, സർക്കേജ്-ധൊലേറ മോഡലിൽ ഡിപിആർ മാറ്റണം, ബ്രോഡ് ഗേജിലാക്കണമെന്നും ആവർത്തിച്ചു
സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പരിഷ്കരിക്കണമെന്ന് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടു. സ്റ്റാൻഡേർഡ് ഗേജിന് പകരം ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് പ്രധാന നിർദ്ദേശം. എന്നാൽ, ഇത് പദ്ധതിയുടെ വേഗതയെ ബാധിക്കുമെന്ന നിലപാടാണ് കെ റെയിൽ അധികൃതർക്കുള്ളത്
Malayalam news liveഗതാഗത മന്ത്രി ഗണേഷ് കുമാറിനെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ; 'പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന മന്ത്രി, കെഎസ്ആർടിസിയുടെ ഐശ്വര്യം'
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എം പി. പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന മന്ത്രിയാണ് ഗണേഷ് കുമാറെന്നും കെഎസ്ആർടിസിയുടെ ഐശ്വര്യമാണ് അദ്ദേഹമെന്നും ഹൈബി പറഞ്ഞു. കോൺഗ്രസ് ഗണേഷ് കുമാറിനെതിരെ വിമർശനം ഉന്നയിക്കുന്നതിനിടെയുള്ള ഈ പ്രശംസ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്
Malayalam news liveബാര്‍ക്ക് റേറ്റിംഗിൽ ആധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താചാനൽ
ബാർക്ക് റേറ്റിംഗിൽ സർവാധിപത്യം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. മലയാളം ന്യൂസ് ചാനലുകളുടെ ഇന്ന് പുറത്തുവന്ന റേറ്റിംഗിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 86 പോയിന്‍റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് മുന്നേറ്റം തുടരുന്നത്
Malayalam news liveജസീല ജീവനൊടുക്കിയ സംഭവം - ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്
വിദ്യാനഗർ പോലീസാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
Malayalam news liveആർ ശ്രീലേഖ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയാകും; നാളെ ചുവരെഴുതി പ്രചാരണം തുടങ്ങും
നാളെ മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം തുടങ്ങും. ബിജെപി ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.
Malayalam news live2 സംസ്ഥാനങ്ങളിൽ ഭരണം പിടിച്ച ഗ്യാരന്‍റി കാർഡ് കേരളത്തിലും, ജനപ്രീയ നീക്കത്തിന് കോൺഗ്രസ്; പുതുയാഗയാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തും
Malayalam news liveപാര്‍ട്ടിക്ക് മത്സരിക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ടോ? വി ജോയിയെ വര്‍ക്കലയിൽ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതിൽ സിപിഎമ്മിൽ വിമര്‍ശനം
വി. ജോയിയെ വർക്കലയിൽ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. തുടർച്ചയായി ജോയിയെ തന്നെ മത്സരിപ്പിക്കുന്നത് സ്ഥാനാർത്ഥിയാക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ടാണോ എന്ന ചോദ്യം യോഗത്തിൽ ഉയര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം
Malayalam news liveകേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷം, രാജ്യത്തെ ഭൂരിഭാഗം പേർക്കും സത്യം അറിയാം - രാഹുൽ ഗാന്ധി
കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് രാഹുൽ ഗാന്ധി. സിനിമയിൽ കാണുന്നതല്ല കേരളത്തിന്റെ യഥാർത്ഥ സംസ്കാരമെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാമെന്നും, സിനിമകളെ ഉപയോഗിച്ച് ഭിന്നതയുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു
Malayalam news live'ട്രിബ്യൂണൽ വിധി പ്രതീക്ഷിച്ചിരുന്നു, സര്‍ക്കാര്‍ സുപ്രീം കോടതിയിൽ പോകാൻ സാധ്യതയുണ്ട്, അസോസിയേഷനും പോരാടും'; ബി അശോക്
സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) വിധി പ്രതീക്ഷിച്ചിരുന്നുവെന്ന് ബി അശോക്. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നും അസോസിയേഷനും പോരാട്ടം തുടരുമെന്നും ബി അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Malayalam news liveഉരുള്‍പ്പൊട്ടല്‍ പുനരധിവാസം - ഫണ്ട് പിരിവിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ പോര്, പണം നല്‍കിയ രസീതുകള്‍ പുറത്ത് വിട്ട് ഡിവൈഎഫ്ഐ
ഉരുള്‍പ്പൊട്ടല്‍ ഫണ്ട് പിരിവിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും തമ്മിൽ പോര്. ഡിവൈഎഫ്ഐ രിച്ചതില്‍ 44 ലക്ഷം രൂപ കയ്യില്‍ വച്ചിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പിരിച്ചതിന്‍റെ കണക്ക് പുറത്ത് വിടാൻ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ.
Malayalam news live`സഹോദരനാണെന്റെ വഴികാട്ടി', കേരളക്കരയ്ക്ക് അഭിമാനമായി അജയ് രാജ്; കാഴ്ച പരിമിതി നേരിട്ട കോഴിക്കോടുകാരന് സിവിൽ സർവ്വീസിൽ മിന്നും തിളക്കം
സിവിൽ സർവ്വീസ് തിളക്കവുമായി മലയാളിയായ അജയ് ആർ രാജ്. കാഴ്ചാ പരിമിതികളെ അതിജീവിച്ചാണ് കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയായ അജയ് രാജ് 109ാം റാങ്ക് കരസ്ഥമാക്കിയത്.