
മോസ്‌കോ: മകളുടെ കന്യകാത്വം വിൽക്കാൻ ശ്രമിച്ച അമ്മയെ നാല് വർഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ച് കോടതി. റഷ്യയിലെ മോസ്കോയിലാണ് സംഭവം. മുൻ സൗന്ദര്യ റാണിയും കുട്ടിയുടെ അമ്മയുമായ ഐറിന ഗ്ലാഡിക്ക് (35)എന്ന യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. റഷ്യന്‍ കോടതിയാണ് ഐറിനക്ക് ശിക്ഷ വിധിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
സമ്പന്നനായ ഒരു വ്യക്തിക്ക് 18 ലക്ഷം രൂപക്കാണ് ഇവർ തന്റെ പതിമൂന്ന് വയസ്സായ മകളെ വിൽക്കാൻ ശ്രമിച്ചത്. കന്യകാത്വം വിൽക്കുന്നതിനായി പെൺകുട്ടിയുടെ ലൈംഗിക ചുവയുള്ള ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് കൂടാതെ മകൾ കന്യകയാണെന്ന് തെളിയിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രവും ഇവര്‍ സംഘടിപ്പിച്ചിരുന്നു. രണ്ട് യുവതികളുടെ സഹായത്തോടെയാണ് ഐറിന സമ്പന്നനെ കണ്ടെത്തിയത്. ഇവരെയും കോടതി മൂന്നര വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോസ്‌കോയിലുള്ള ഒരു ഭക്ഷണശാലയിൽ നിന്ന് മൂവരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ ബാഗിൽ നിന്ന് പണവും പൊലീസ് കണ്ടെത്തിട്ടുണ്ട്. മൂവരും പണത്തിന് വേണ്ടി ലൈംഗികവൃത്തിയില്‍ ഏർപ്പെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. ഐറിനക്ക് മകൾക്ക് പുറമേ ഒരു മകനുമുണ്ട്. കുട്ടികൾ ഇപ്പോൾ ഐറിനയുടെ അമ്മയ്ക്കൊപ്പമാണുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam