ഭര്‍ത്താവ് സംശയിക്കുമെന്ന ഭയത്തില്‍ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു

Published : Dec 09, 2017, 05:05 PM ISTUpdated : Oct 05, 2018, 12:42 AM IST
ഭര്‍ത്താവ് സംശയിക്കുമെന്ന ഭയത്തില്‍ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു

Synopsis

ഇടുക്കി: തന്റെയോ ഭര്‍ത്താവിന്റെയോ നിറമില്ലെന്ന കാരണത്താല്‍ നവജാത ശിശുവിനെ അമ്മ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊന്നു.  കട്ടപ്പന കാഞ്ചിയാര്‍ മുരുക്കാട്ടുകുടുയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കണ്ടത്തിന്‍കര  ബിനുവിന്റെ ഭാര്യ സന്ധ്യയാണ് തന്റെ എട്ട് ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ നിറം വെള്ളയാണ്. എന്നാല്‍ താനും ഭര്‍ത്താവും കറുത്തിരിക്കുന്നതിനാല്‍ കുഞ്ഞിന്റെ നിറത്തെ ചൊല്ലി ബിനുവിന് സംശയം തോനുമോ എന്ന ഭയത്തന്നാണ് കൊലപാതകം നടത്തിയതെന്ന് സന്ധ്യ പറഞ്ഞു. 

രാവിലെ കുളിപ്പിച്ച് കിടത്തിയ കുഞ്ഞിനെ കട്ടിലില്‍ കിടന്നിരുന്ന വെള്ള തുണി ഉപയോഗിച്ച്  കഴുത്തില്‍ മുറുക്കി കൈകൊണ്ട് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം പീരുമേട് മ്ലാമല എസ്റ്റേറ്റില്‍ ജോലിക്കാരനായ ഭര്‍ത്താവിനെ കുട്ടിക്ക് അനക്കമില്ല എന്ന്  ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു സന്ധ്യ. ഇയാള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കുഞ്ഞിനെ കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. 

കുഞ്ഞിന്റെ കഴുത്തില്‍ പാടുകണ്ട ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍  പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ് ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് വ്യക്തമായി. ഡിസംബര്‍ ഏഴിനാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. തുടര്‍ന്ന് സന്ധ്യയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. 

ഭര്‍ത്താവിന്റെ  അമിത മദ്യപാനം മൂലം കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സന്ധ്യ മാതാവിനും സഹോദരനുമൊപ്പമാണ് താമസം. നവംബര്‍ മുപ്പതിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് സന്ധ്യ കുഞ്ഞിന് ജന്മം നല്‍കുന്നത്. ആറുദിവസം ആശുപത്രിയില്‍  കിടന്നതിന് ശേഷം  തിരിച്ചു വീട്ടിലെത്തി ഏഴാം തിയതി  രാവിലെ കുഞ്ഞിനെ  കുളിപ്പിച്ച് കിടത്തിയതിനു  ശേഷം സന്ധ്യയുടെ അമ്മ സമീപത്തുള്ള തോട്ടില്‍  തുണിയലക്കാന്‍ പോയ സമയത്താണ് ആരുമറിയാതെ സ്വന്തം കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തിയത്. 

കുഞ്ഞ് മരിച്ചെന്നറിഞ്ഞ് എത്തിയ മുരിക്കാട്ടുകുടിയിലെ ആശാപ്രവര്‍ത്തകയോട് താന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് സന്ധ്യ സമ്മതിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എട്ടാം തിയതി സന്ധ്യയെ  പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കൊലചെയ്തത് താനാണെന്ന് സന്ധ്യ സമ്മതിച്ചു.

സന്ധ്യയുടെയും ബിനുവിന്റെയും കല്യാണം കഴിഞ്ഞിട്ട് പത്തുവര്‍ഷമായി. ഒന്‍പതുവയസുള്ള  ഒരു കുട്ടി ഇവര്‍ക്കുണ്ട്. രണ്ടാമത് ജനിച്ച കുഞ്ഞിന് തന്റെയും  ഭര്‍ത്താവിന്റെയും നിറമല്ല എന്ന കാരണത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് സന്ധ്യ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു.

കുട്ടിക്ക് നല്ല വെളുപ്പ് നിറമാണുള്ളതെന്നും തന്നെ ഭര്‍ത്താവ് സംശയിക്കുമോ എന്ന ഭയമാണ് ഇവരെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.  കുഞ്ഞ് ജനിച്ചതു മുതല്‍ കുഞ്ഞിനെ സന്ധ്യക്ക് ഇഷ്ടമല്ലായിരുന്നു. സി.ഐ. വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ