നവജാത ശിശുവിനെ വാഷിങ്​ മെഷീനിലിട്ട്​ കൊലപ്പെടുത്തിയ​ അമ്മ അറസ്​റ്റിൽ

Published : Dec 05, 2017, 12:44 PM ISTUpdated : Oct 05, 2018, 01:57 AM IST
നവജാത ശിശുവിനെ വാഷിങ്​ മെഷീനിലിട്ട്​ കൊലപ്പെടുത്തിയ​ അമ്മ അറസ്​റ്റിൽ

Synopsis

ഗാസിയാബാദ്​:  നവജാത പെൺകുട്ടിയെ വാഷിങ്​ മെഷീനിലിട്ട്​ കൊലപ്പെടുത്തിയതിന്​ 22കാരി അമ്മയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഗാസിയാബാദ് പാട്​ല ടൗണിലാണ്​ സംഭവം. ആൺകുട്ടി​ പിറക്കാത്തതിൽ കടുത്ത നിരാശയിൽ ആയിരുന്നു ആരതി എന്ന അമ്മ. മൂന്ന്​ മാസം മുമ്പാണ്​ ആരതി പെൺകുഞ്ഞിന്​ ജന്മം നൽകിയത്​. തുടര്‍ന്ന് ആണ്‍കുഞ്ഞ് ജനിക്കാത്തതിന്‍റെ ദേഷ്യത്തില്‍ കൃത്യം നടത്തുകായയിരുന്നു.  പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ വാഷിങ്​ മെഷീനിൽ ഇട്ടതായി ആരതി സമ്മതിച്ചു. 

കുഞ്ഞിനെ ആദ്യം തലയിണ കൊണ്ട്​ ശ്വാസം മുട്ടിച്ച ശേഷം വാഷിങ്​ മെഷീനിലിടുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി എന്ന്​ ആദ്യം പറഞ്ഞ ആരതി പിന്നീട്​ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍​ കുറ്റം സമ്മതിക്കുകയായിരുന്നു​. ആൺകുഞ്ഞിന്​ വേണ്ടി സമ്മർദം ചെലുത്തിയിട്ടില്ലെന്ന്​ ആരതിയുടെ ബന്ധുക്കൾ പറയുന്നു. കേസിൽ തുടരന്വേഷണം നടന്നുവരികയാണെന്നും പൊലീസ്​ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്