ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരന്‍ മകനെ യുവതി ഒന്നാംനിലയിൽ നിന്നും താഴേക്കെറിഞ്ഞു; ഞെട്ടിക്കുന്ന വീഡിയോ

Published : Jan 27, 2017, 05:22 AM ISTUpdated : Oct 04, 2018, 07:41 PM IST
ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരന്‍ മകനെ യുവതി  ഒന്നാംനിലയിൽ നിന്നും താഴേക്കെറിഞ്ഞു; ഞെട്ടിക്കുന്ന വീഡിയോ

Synopsis

ന്യൂഡൽഹി: ഉറങ്ങിക്കടന്ന രണ്ടുവയസ്സുകാരന്‍ മകനെ യുവതി  ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്കെറിഞ്ഞു. ഡല്‍ഹിയിലാണ് സംഭവം. ഭർതൃവീട്ടുകാരുമായുള്ള തർക്കത്തെ തുടർന്നാണ് യുവതിയുടെ ക്രൂരത. തലക്കും മുഖത്തും ഗുരുതര പരിക്കേറ്റ അന്‍ഷു എന്ന കുട്ടി എയിംസ്​ ആശുപത്രിയിൽ ചികിത്സയിലാണ്​.

സോനു ഗുപ്​ത(26) എന്ന യുവതിയാണ്​ പിഞ്ചുകുഞ്ഞിനെ ക്രൂരപീഡനത്തിനിരയാക്കിയത്​​. ബിസിനസുകാരനായ ഭർത്താവ്​ നിതിൻ ഗുപ്‍തയുടെ പരാതിയിൽ പൊലീസ്​ കൊലക്കുറ്റത്തിന്​ കേസെടുത്തിട്ടുണ്ട്​. എന്നാൽ ഇതുവരെയും സോനുവിനെ അറസ്‍റ്റ്​ ചെയ്​തിട്ടില്ല.

കട്ടിലിലിരുന്ന്​ സോനു ഭർതൃമാതാപിതാക്കളോട്​ ദേഷ്യത്തോടെ പെരുമാറുന്നതും തന്‍റെ അടുത്ത്​ കിടന്നുറങ്ങുന്ന കുഞ്ഞിനെ എടുത്ത്​ കോണിപ്പടികളിലൂടെ താഴേക്കിടുന്നതും ദൃശ്യത്തിലുണ്ട്​. നിതിൻ ഗുപ്‍തയുടെ മാതാപിതാക്കൾ കുഞ്ഞിനെ രക്ഷിക്കാൻ ഓടി കാണാം.  ജനുവരി 24നാണ്​ നിതിൻ ഗുപ്‍തയുടെ പരാതി പൊലീസിന്​ ലഭിക്കുന്നത്​. പരാതി അന്വേഷിച്ച്​ വരികയാണെന്ന്​ പൊലീസ്​അറിയിച്ചു.

വീട്ടിൽ നിതിൻ ഗുപ്‍ത സ്‍ഥാപിച്ച സിസിടിവി ക്യാമറയിലാണ്​ സോനുവിൻറെ ക്രൂരത പതിഞ്ഞത്​. സോനുവിന്‍റെ മൃഗീയ പെരുമാറ്റം തെളിയിക്കുന്നതിനാണ്​ താൻ ക്യാമറ സ്ഥാപിച്ചതെന്ന്​ഇയാള്‍ പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎസ്‍സി നിയമന തട്ടിപ്പ്: അന്വേഷണ ചുമതല ആഭ്യന്തര വിജിലൻസ് എസ്‌ പിക്ക്, പരീക്ഷ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കും
ബ്രസീൽ ലോകകപ്പ് മത്സരത്തിൽനിന്ന് വിടവാങ്ങിയ പോലെ സിപിഎം കേരള രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങുമെന്ന് പി കെ ശശി