അച്ഛന്‍മരിച്ച് ഏകന്തതയില്‍ അമ്മ; അമ്മയ്ക്ക് പുതിയ വരനെ കണ്ടെത്തി മകള്‍.!

By Vipin PanappuzhaFirst Published Jan 15, 2018, 2:38 PM IST
Highlights

ദില്ലി: രണ്ട് വർഷം മുന്നെ അപ്രതീക്ഷിതമായാണ് സംഹിത എന്ന പെൺകുട്ടിയെയും അമ്മയെയും അകറ്റി പിതാവിനെ മരണം കൊണ്ടു പോയത്. മരിക്കുമ്പോൾ അച്ഛന് 52 വയസേ ഉണ്ടായിരുന്നുള്ളു. അച്ഛന്‍റെ മരണ ശേഷം സംഹിതയുടെ അമ്മ കടുത്ത ഏകാന്തത അനുഭവിച്ചിരുന്നു. ജോലിയും മറ്റുമായി തനിക്കും മാറി നിൽക്കേണ്ടി വരുമെന്നറിഞ്ഞപ്പോൾ സംഹിത ഒരു കാര്യം തീരുമാനിച്ചു, അമ്മയെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാൻ

ആദ്യം അമ്മക്ക് ഈ തീരുമാനത്തിൽ എതിർപ്പായിരുന്നു. പക്ഷെ സംഹിത തന്നെയാണ് സുരക്ഷിതത്വത്തിന്റേയും ഒറ്റപ്പെടലിന്റെയും കാര്യങ്ങൾ പറഞ്ഞ് അമ്മയെ സമ്മതിപ്പിച്ചത്. തുടർന്ന് ഒരു മാട്രിമോണിയൽ വെബ്സൈറ്റിൽ വിശദമായ പരസ്യം നൽകി. അമ്മയുടെ സാഹചര്യങ്ങളും ഇഷ്ടങ്ങളും വളരെ വിശദമായി പരസ്യത്തിൽ നൽകി. നിരവധി നല്ല പ്രതികരണങ്ങൾ ഉണ്ടായി എന്നു സംഹിത പറയുന്നു.

ഒടുവിൽ സർക്കാറുദ്യോഗസ്ഥനായ ഒരാളെ  അവർ തെരഞ്ഞെടുത്തു. ആർഭാടത്തോടെ വിവാഹം നടത്തി.അച്ഛനു പകരമാവില്ല ഒന്നും. പക്ഷെ അച്ഛൻ നേരത്തെ പോയത് അമ്മയുടെ കുറ്റമല്ല. നാളെ ആരും തിരിഞ്ഞു നോക്കാതിരുന്നാൽ അമ്മ ഒറ്റക്കാവും. അതു കൊണ്ട് ജീവിതത്തിന് ഒരവസരം നൽകിയേ തീരൂ. ഇതാണ് സംഹിതക്ക് നെറ്റി ചുളിക്കുന്നവരോടുള്ള  മറുപടി.

എന്തായാലും വാർധക്യത്തിൽ അമ്മക്ക് വേണ്ടി വ്യത്യസ്തമായി ചിന്തിച്ച സംഹിതയെ എല്ലാവരും അഭിനന്ദിക്കുകയാണ്. വാർധക്യത്തിൽ മാതാപിതാക്കൾ ഒറ്റയ്ക്കാവാതെ നോക്കേണ്ടത് മക്കളുടെ കടമയാണെന്നാണ് സംഹിത വിശ്വസിക്കുന്നത്.

click me!