
തിരുവനന്തപുരം: പഴയ വാഹനങ്ങള്‍ പുതിയ വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തിയ വാഹന ഡീലർമാർക്കെതിരെ നടപടി. കോട്ടയം, ആലപ്പുഴ ജില്ലകളിലെ നാല് വാഹന ഡീലർമാരുടെ വിൽപ്പന ലൈസൻസ് ഗതാഗകമ്മീഷണർ സസ്പെന്‍റ് ചെയ്തു. ആറുമാസത്തേക്കാണ് വിൽപ്പന ലൈസൻസ് റദ്ദാക്കിയിട്ടുള്ളത്.
പഴയ വാഹനങ്ങള്‍ വിൽപ്പന നടത്തുന്ന വാഹന ഡീലർമാരുടെ തട്ടിപ്പ് ഏഷ്യാനെറ്റ് ന്യൂസാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്നാണ് ഗതാഗകമ്മീഷണർ ആനന്ദകൃഷണൻ പ്രാഥമിക അന്വേഷണം നടത്തിയ നടപടി സ്വീകരിച്ചത്. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണവും നടന്നുവരുകയാണ്. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷേപണം ചെയ്ത റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam