30ന് പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി

Published : Mar 26, 2017, 07:27 PM ISTUpdated : Oct 04, 2018, 11:48 PM IST
30ന് പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി

Synopsis

തിരുവനന്തപുരം: ഈ മാസം 30ന് പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹനതൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റി. ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി പരീക്ഷ ഈ മാസം 30ന് നടക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിയത്. .ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനത്തിലേറെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ബി.എം.എസ് സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കും.

സ്വകാര്യ ബസ്സുകള്‍, ടാക്‌സി, ഓട്ടോ  തുടങ്ങി എല്ലാ വാഹനങ്ങളും  പണിമുടക്കില്‍ പങ്കെടുക്കും. കൂട്ടിയ ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കണമെന്നവശ്യപ്പെട്ട് ചരക്ക് ലോറികള്‍ നേരത്തെ 30 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യപിച്ചിരുന്നു. കേരള സ്റ്റേറ്റ് ലോറി ഓണേഴ്‌സ് വെല്‍ഫേര്‍ ഫെഡറേഷനാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇരു ചക്രവാഹനങ്ങള്‍ മുതല്‍ ബസ്സ് ,ലോറികള്‍, ടിപ്പര്‍, കാറുകള്‍ എന്നിവയുടേയെല്ലാം ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനത്തിലേറെയാണ്  കൂട്ടിയിരിക്കുന്നത്. ലോറി സമരത്തിനൊപ്പം  മറ്റ് മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്ക് തുടര്‍ന്നാല്‍ ചരക്ക് നീക്കം തടസ്സപെടുന്നതിനൊപ്പം  ജനജീവിതവും ദുസ്സഹമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം
ഒന്നര ലക്ഷം സീരിയൽ ബൾബുകളുമായി ഫോർട്ട് കൊച്ചിയിലെ മഴ മരം പൂത്തുലയും; നിറം ഏതെന്നറിയാൻ ആകാംക്ഷയിൽ ആയിരങ്ങൾ