മ ാലിന്യ നീക്കത്തില്‍ പോരായ്മ  ഉണ്ടോയെന്ന് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആർഡിഒക്ക് നിർദ്ദേശം

തിരുവനന്തപുരം: ആറ്റകാല്‍ പൊങ്കാലയിലെ പോര് തീരുന്നില്ല..മാലിന്യ നീക്കത്തിൽ വീഴ്ചയുണ്ടോ എന്ന് റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശം..അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനാണ് ആർഡിഒക്ക് നിർദ്ദേശം നല്‍കിയ.ത്.പോരായ്മകൾ ഉണ്ടെങ്കിൽ കർശന ഇടപെടൽ ഉണ്ടാവുമെന്നും മന്ത്രി. വ്യക്തമാക്കി

ആദ്യം കുടിവെള്ളക്ഷാമം,.പിന്നെ പാർക്കിംഗ് ഫീ പ്രശ്നം..ഇപ്പോൾ മാലിന്യ നീക്കം.പൊങ്കാല കഴിഞ്ഞ രാത്രി തന്നെ, നഗരം ക്ലീനാക്കിയെന്നായിരുന്നു കോർപ്പറേഷന്റെയും ബിജെപിയുടെയും അവകാശവാദം..പക്ഷെ പലയിടങ്ങളിലും മാലിന്യനീക്കം പൂർത്തിയായിട്ടില്ല. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് മാലിന്യം നിറഞ്ഞുകവിഞ്ഞു കിടന്നു. മാലിന്യം നീക്കം പൂർത്തിയാക്കത്തിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ ശ്രുതിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം ർച്ച് നടത്തിയിരുന്നു .

നഗരത്തിൽ നിന്ന് ശേഖരിച്ച മാലിന്യം പൊതുസ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുകയണെന്നും ആക്ഷേപമുണ്ട്. എന്നാൽ ഡിവൈഎഫ്ഐയുടേത് വെറും രാഷ്ട്രീയ ആരോപണമെന്നാണ് മേയറുടെ പ്രതികരണം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കാത്തത് എന്താണെന്ന് പരിശോധിക്കുമെന്നും മേയർ പറയുന്നു. ഉദ്യോഗസ്ഥരിൽ ചിലർ ഒത്തുകളിച്ചെന്നും ആരോപണമുണ്ട്. പൊങ്കാലയ്ക്ക് മുമ്പ് ക്ഷേത്രപരിസരത്ത് മനപ്പൂർവ്വം കുടിവെള്ളക്ഷാമമുണ്ടാക്കിയെന്ന് ബിജെപി ആരോപിച്ചിരുന്നു. സർക്കാരിനെതിരെ ബിജെപി അനാവശ്യ വിവാദങ്ങൾക്ക് ശ്രമിച്ചെന്നായിരുന്നു പൊങ്കാല കഴിഞ്ഞയുടൻ മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചത്. പതിവില്ലാത്ത വിധം മാലിന്യനീക്കം പൂർത്തിയാകാതിരുന്നത് ആയുധമാക്കുകയാണ് ഇപ്പോൾ സിപിഎം.