രാജ്യസഭാ സീറ്റിലേക്ക് എം.പി വീരേന്ദ്രകുമാര്‍ ഇടതു സ്ഥാനാര്‍ത്ഥിയാവും

By Web DeskFirst Published Mar 10, 2018, 1:48 PM IST
Highlights

മുന്‍ എം.എല്‍.എ ബാബു പ്രസാദായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

തിരുവനന്തപുരം: എം.പി വിരേന്ദ്ര കുമാര്‍ തന്ന രാജ്യ സഭയിലേക്ക് മത്സരിക്കുമെന്ന് ജനതാദള്‍ തീരുമാനിച്ചു.  ഇന്ന് പാര്‍ട്ടി പാലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് സെക്രട്ടറി ഷേഖ് പി ഹാരിസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കും. ഇടത് സ്വതന്ത്രനായാണ് വീരേന്ദ്രകുമാര്‍ പത്രിക നല്‍കുക.

ഇടതുമുന്നണിയില്‍ ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീരേന്ദ്രകുമാര്‍ കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അടുത്ത മുന്നണി യോഗത്തിലെങ്കിലും തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ഷേഖ് പി ഹാരിസ് പറഞ്ഞു. ജെ.ഡി.എസുമായി ലയന സാധ്യത നിലവില്‍ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ എം.എല്‍.എ ബാബു പ്രസാദായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയുടെ പേര് ഔദ്ദ്യോഗികമായി പ്രഖ്യാപിക്കും.

click me!