
തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തി ബിജെപി നേതാവ് എം.ടി.രമേശ് രംഗത്ത്. ചുക്കു ചേരാത്ത കഷായമില്ലെന്ന് പറയുന്നപോലെയാണ് കേരളത്തിലെ സിപിഎമ്മിന്‍റെ അവസ്ഥയെന്ന് രമേശ് ഫേസ്ബുക്കിൽ ആരോപിക്കുന്നു.നിയമവിരുദ്ധമായ എന്തുകാര്യം സംസ്ഥാനത്തുണ്ടായാലും അതിന്‍റെ ഒരുവശത്ത് ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുണ്ടെന്ന അവസ്ഥ ഭയാനകമാണ്. കൊച്ചി സംഭവത്തിലും കഥ വ്യത്യസ്തമല്ല.
കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ അനുയായി വി.പി.വിജീഷ് കതിരൂർ പഞ്ചായത്തിലെ ചുണ്ടങ്ങപൊയിൽ സ്വദേശിയാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്‍റെ അയൽവാസിയാണെന്നും രമേശ് ആരോപിക്കുന്നു. ഇയാൾ സിപിഎം പ്രവർത്തകനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്ന് ചോദിക്കുന്ന രമേശ് പ്രതിയുടെ സിപിഎം ബന്ധവും വിവരിച്ചു.
കതിരൂർ മനോജ് വധക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ വിജീഷിന്‍റെ സഹോദരൻ സജിലേഷ് പ്രതിയാണെന്നും അപ്പോൾ ഇയാൾ പാർട്ടിക്ക് എത്ര വേണ്ടപ്പെട്ടവനാണെന്ന് മനസിലായിക്കാണുമെന്നും രമേശ് ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam