തൃശൂർ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ 18കാരന് മർദ്ദനമെന്ന് പരാതി. മലപ്പുറം പാലപെട്ടി സ്വദേശി അനസിനെ പരിക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേര്‍ച്ചക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചെന്നാണ് പരാതി
മലപ്പുറം: തൃശൂർ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ 18കാരന് മർദ്ദനമെന്ന് പരാതി. മലപ്പുറം പാലപെട്ടി സ്വദേശി അനസിനെ പരിക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടക്കഴിയൂർ നേർച്ച കാണാൻ എത്തിയ തന്നെ പൊലീസ് മർദ്ദിച്ചെന്നാണ് അനസിന്‍റെ പരാതി. നേര്‍ച്ചക്കിടെ ഇരുവിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശിയതോടെ ആളുകള്‍ ചിതറിയോടി. ഇതിനിടയിൽ കയ്യിൽ കിട്ടിയ തന്നെയും മറ്റൊരാളേയും പൊലീസ് ചാവക്കാട് സ്റ്റേഷനിലെക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് ക്രൂരമായി മര്‍ദിച്ചെന്നുമാണ് അനസ് പറയുന്നത്. സ്റ്റേഷനിൽ വെച്ച് കൈയ്ക്കും കാലിനും കഴുത്തിനും അടിച്ചു. മർദ്ദന വിവരം പുറത്ത് പറയരുതെന്ന് പൊലീസ് ഭീഷണി പെടുത്തിയെന്നും അനസ് ആരോപിക്കുന്നു. എന്നാൽ, അനസിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടല്ലെന്നാണ് ചാവക്കാട് പൊലീസിന്‍റെ വിശദീകരണം.



