എം ടി കഥാപാത്രങ്ങള്‍  അരങ്ങിലേക്ക്; 12 നോവലുകള്‍ നാടകമാകുന്നു

By Web DeskFirst Published Mar 16, 2018, 11:27 PM IST
Highlights
  • എംടി കഥാപാത്രങ്ങള്‍ അരങ്ങിലേക്ക്
  • 12 നോവലുകള്‍ നാടകമാകുന്നു
  • നായികയായി സുരഭി ലക്ഷ്മിയും നിസ്താറും
  • അവതരണം തിങ്കളാഴ്ച

രണ്ടാമൂഴവും കുട്ടേടത്തിയും അടക്കം എം.ടി വാസുദേവന്‍ നായരുടെ 12 കൃതികളാണ് മഹാസാഗരം എന്ന നാടകമാകുന്നത്. പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്യുന്ന നാടകത്തില്‍ സുരഭി  ലക്ഷ്മി  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇരുട്ടിന്റെ ആത്മാവിലൂടെ ഉള്ളു പിടപ്പിച്ച അമ്മുക്കൂട്ടിയും ഭ്രാന്തന്‍ വേലായുധനും. ഒരു വടക്കന്‍ വീരഗാഥയിലെ പെൺകരുത്ത് ഉണ്ണിയാര്‍ച്ച, രണ്ടാമൂഴം, നിര്‍മ്മാല്യം,കുട്ടേടത്തി തുടങ്ങി ശക്തമായ നിലപാടുകളിലൂടെ വ്യവസ്ഥതികളെ വെല്ലുവിളിച്ച് ചരിത്രത്തില്‍ ഇടംപിടിച്ച കഥാപാത്രങ്ങള്‍ എല്ലാം ഒന്നിച്ചെത്തുകയാണ് ഒറ്റ തിരശ്ശീലയില്‍. 

നാടകത്തില്‍ സുരഭി ലക്ഷമിയും നിസ്താര്‍ അഹമ്മദുമാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. തിങ്കളാഴ്ച വൈകീട്ട്  തിരുവനന്തപുരം ടാഗോര്‍ തീയേറ്ററിലാണ് ആദ്യ അവതരണം. 

click me!