ജേക്കബ് സുമയെ അഴിമതിക്കേസിൽ വിചാരണ ചെയ്യും

Web Desk |  
Published : Mar 16, 2018, 11:13 PM ISTUpdated : Jun 08, 2018, 05:46 PM IST
ജേക്കബ് സുമയെ അഴിമതിക്കേസിൽ വിചാരണ ചെയ്യും

Synopsis

ആയുധ ഇടപാടിലെ അഴിമതി അടക്കം 16 ലധികം കേസുകളാണ് സുമയ്ക്ക് എതിരെയുള്ളത്

കേപ്‍ടൗണ്‍: ദക്ഷിണാഫ്രിക്കൻ മുൻപ്രസിഡന്റ് ജേക്കബ് സുമയെ അഴിമതിക്കേസിൽ വിചാരണ ചെയ്യും.  കളളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുളള ആരോപണങ്ങളിൽ സുമയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഷോൺ എബ്രഹാം അറിയിച്ചു.

ആയുധ ഇടപാടിലെ അഴിമതി അടക്കം 16 ലധികം കേസുകളാണ് സുമയ്ക്ക് എതിരെയുള്ളത്. ഇതില്‍ നിയമനടപടികൾ ഉടൻ തുടങ്ങുമെന്നാണ് സൂചന.  എന്നാൽ ആരോപണങ്ങളെല്ലാം സുമ നിഷേധിച്ചു.
അഴിമതിയാരോപണങ്ങളും തുടർന്ന് സ്വന്തം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദങ്ങളെയും തുടർന്ന് കഴിഞ്ഞമാസം 15നാണ് ജേക്കബ് സുമ സ്ഥാനമൊഴിഞ്ഞത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഡിജെ പാർട്ടികൾ ലഹരികേന്ദ്രങ്ങളാകുന്നു, പാർട്ടികൾ പുലർച്ചെവരെ നീളുന്നു'; ഡിജെ പാർട്ടികളുടെ സമയനിയന്ത്രണത്തിൽ പ്രതികരിച്ച് കൊച്ചി കമ്മീഷണർ
ബംഗാളിൽ വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ അക്രമം; പോളിങ് ഏജന്‍റ് ആക്രമിക്കപ്പെട്ടുവെന്ന് ബിജെപി; തെരഞ്ഞെടുപ്പ് നിരീക്ഷകർക്കെതിരെ മമത