'പിണറായി സിപിഎമ്മിന്‍റെ അന്തകന്‍': ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്‍റിന്‍റെ പോസ്റ്റ് കണ്ട് അണികള്‍ ഞെട്ടി

By Web DeskFirst Published Apr 11, 2017, 4:53 PM IST
Highlights

കൊച്ചി: പിണറായി വിജയന്‍ സിപിഎമ്മിന്റെ അന്തകനെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് അഡ്വ പി.എ. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് കണ്ട് അണികള്‍ വരെ ഞെട്ടി. സിപിഎമ്മിന്റെ അന്ത്യകൂദാശക്ക് നിയോഗിക്കപ്പെട്ടയാളാണെന്ന തിരിച്ചറിവാകും കേരള മുഖ്യനെ രാജ്യം മുഴുവന്‍ തടയുവാന്‍ കാരണമെന്നാണ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ പരിഹസിച്ച്  മുഹമ്മദ് റിയാസ് പോസ്റ്റിട്ടത്.

ഞങ്ങളുടെ തകര്‍ച്ച സഹിക്കാന്‍ പറ്റാതെ നിങ്ങള്‍ എല്ലായിടത്തും അതിന് നിയോഗിക്കപ്പെട്ട വ്യക്തിയെ തടയുന്നതിന് 'പ്രത്യേക നന്ദി' രേഖപ്പെടുത്തുന്നതായും റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സി.പി.എമ്മിന്റെ അന്ത്യകൂദാശക്കു നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പായെന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു റിയാസ്. പിന്നീടാണ് താന്‍ എഴുതിയ കുറിപ്പിലെ അബദ്ധം റിയാസ് തിരിച്ചറിഞ്ഞത്. ഇതോടെ റിയാസ് പോസ്റ്റ് എഡിറ്റ് ചെയ്തു. 


 

click me!