രജിസ്ട്രേഷൻ മന്ത്രിയുടെ ഓഫീസിലെ നിർദേശ പ്രകാരമാണ് തീരുമാനമെന്നാണ് സൂചന.
തിരുവനന്തപുരം: വിജിലൻസിൻെറ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തതിയതിനെ തുടർന്ന് സ്ഥലം മാറ്റിയ സബ് രജിസ്ട്രാറെ മണിക്കൂറുകള്‍ക്കുള്ളിൽ അതേ സ്ഥലത്ത് തിരിച്ച് നിയമിച്ചു. ചാല സബ് രജിസ്ട്രാറർ ഓഫീസിൽ നടന്ന പരിശോധനയിലാണ് റെക്കോർഡ് റൂമിൽ നിന്നും 40,000 രൂപ കണ്ടെത്തിയത്. ഇതേ തുടർന്നാണ് രജിസ്ട്രാറർ രാജാമാർട്ടിനെ ഉദുമയിലേക്ക് രജിസ്ട്രേഷൻ ഐജി സ്ഥലം മാറ്റി ഇന്നലെ ഉത്തരവിറക്കിയത്. എന്നാൽ ആ സ്ഥലമാറ്റ ഉത്തരവ് ഇന്ന് റദ്ദാക്കി. രജിസ്ട്രേഷൻ മന്ത്രിയുടെ ഓഫീസിലെ നിർദേശ പ്രകാരമാണ് തീരുമാനമെന്നാണ് സൂചന.
