വീണാ ജോർജിനെതിരെ നിയമനടപടി സ്വീകരിക്കും; ഗൺമാന്റെ മൊഴി പുറത്തുവന്നാൽ നിയമവശം പരിശോധിക്കുമെന്ന് മുഹമ്മദ് ഷമ്മാസ്

Published : Oct 20, 2026, 01:44 PM IST
Muhammad Shammas Says Legal Aspects Will Be Examined After Gunmans Statement Emerges

Synopsis

മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഗൺമാന്റെ മൊഴി പുറത്തുവന്നാൽ നിയമവശം പരിശോധിച്ച് വീണാ ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് ഷമ്മാസ്.

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഗൺമാന്റെ മൊഴി പുറത്തുവന്നാൽ നിയമവശം പരിശോധിച്ച് വീണാ ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്.

സംഭവസമയത്ത് കെ.എസ്.യു ഉയർത്തിയത് സ്വാഭാവിക പ്രതിഷേധമായിരുന്നുവെന്നും മന്ത്രിക്കെതിരെ അക്രമം നടത്തിയിട്ടില്ലെന്ന് അന്നുതന്നെ സംഘടന വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൺമാന്റെ ഇപ്പോഴത്തെ മൊഴി കെ.എസ്.യുവിന്റെ നിലപാട് ശരിവയ്ക്കുന്നതാണെന്നും ഷമ്മാസ് അവകാശപ്പെട്ടു.

വധശ്രമം നടന്നുവെന്ന തരത്തിൽ പരാതി ഉയർത്തി വീണാ ജോർജ് അഭിനയിക്കുകയായിരുന്നുവെന്നും സംഭവത്തിൽ അസത്യമായ പ്രചാരണങ്ങൾ നടത്തിയെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. മന്ത്രിയെ കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കലാപത്തിന് ആഹ്വാനം ചെയ്യാനാണ് ശ്രമിച്ചതെന്നും ഇതിന്റെ ഉത്തരവാദിത്വം സി.പി.എം നേതാക്കൾക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൺമാന്റെ മൊഴി ഔദ്യോഗിക റിപ്പോർട്ടായി പുറത്തുവന്നാൽ നിയമപരമായ വശങ്ങൾ പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഷമ്മാസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം: മകൾക്കൊപ്പമുള്ള പുതിയ ചിത്രം പുറത്തുവിട്ട് കൊറിയൻ സർക്കാർ
'നുണകൾ പ്രചരിപ്പിച്ച് തളർന്നു, വിയറ്റ്നാമിൽ കറങ്ങിയിട്ട് വരാം', കടുത്ത പരിഹാസവുമായി ബിജെപി; രാഹുലിന്‍റെ യാത്രയെ പിന്തുണച്ച് കോൺഗ്രസ്