ചന്ദ്രബോസ് വധം; പുതിയ തന്ത്രവുമായി നിഷാം

Published : Jul 26, 2017, 11:21 AM ISTUpdated : Oct 05, 2018, 03:01 AM IST
ചന്ദ്രബോസ് വധം; പുതിയ തന്ത്രവുമായി നിഷാം

Synopsis

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വ്യവസായി നിഷാം പുതിയ തന്ത്രവുമായി ഹൈക്കോടതിയിൽ.  തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിദഗ്ധ ചികിത്സക്കായി ശിക്ഷ മരവിപ്പിച്ച്   വിട്ടയക്കണമെന്നുമാണ് ആവശ്യം.

സെഷൻസ് കോടതി വിധിക്കെതിരായ അപ്പീലിനൊപ്പമാണ് പുതിയ അപേക്ഷയും ഹൈക്കോടതിയിൽ സമർപ്പിച്ചത്.സെഷൻസ് കോടതി ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നിഷാം നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് നേരത്തെ  ഹൈക്കോടതിയുടെ മൂന്ന് ബെഞ്ചുകൾ പിൻമാറിയിരുന്നു. ഇത് നാലാം ബെഞ്ചാണ്  അപ്പീലും പുതിയ അപേക്ഷയും പരിഗണിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരിപ്പൂർ സ്വർണംപൊട്ടിക്കൽ കേസിൽ നിർണായക വഴിത്തിരിവ്; കാണാതായ കാരിയറും കൂട്ടാളിയും അറസ്റ്റിൽ; സ്വർണം പങ്കിട്ടെടുത്തെന്ന് സൂചന
നേതാക്കളുടെ ധാർഷ്ട്യം, പാർട്ടിയിലെ വിഭാഗീയത, താഴെത്തട്ടിലെ പ്രവർത്തകരെ അവഗണിച്ചത്...; പരാജയത്തിൻ്റെ കാരണം എണ്ണിപ്പറഞ്ഞ് ഡിഎംകെ സമിതികളുടെ റിപ്പോർട്ട്