
പെണ്ണ് അഹങ്കാരിയാണെന്നും ജോലി കിട്ടിയാല്‍ അവള്‍ പുരുഷന്‍റെ തലയില്‍ കയറുമെന്നും പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി. ജോലിയുള്ള സ്ത്രീകള്‍ പുരുഷന്‍റെ തലയില്‍ കയറും. 35 ലക്ഷം രൂപ ശമ്പളമുണ്ടെങ്കിലും പുരുഷന്‍ വിനയമുള്ളവാനാണെന്നും സ്ത്രീകളെന്നും കുടുംബത്തിനുളളില്‍ നില്‍ക്കേണ്ടവളാണെന്ന് പരാമര്‍ശിച്ച് മുജാഹിദ് പറഞ്ഞു.
മുജാഹിദ് ബാലുശ്ശേരി എന്ന ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. പെണ്ണ് ജോലിയ്ക്ക് പോയ കുടുംബങ്ങള്‍ ശിഥിലമാകുന്നു. പെണ്ണിന്‍റെ സമ്പത്ത് ശരീരമാണ്. സ്വാതമന്ത്ര്യമുള്ള സ്ത്രീയെന്നാല്‍ ഉടുതുണി ഉരിയലാണോ, അത് വൃത്തികേടാണെന്നും പ്രസംഗത്തില്‍ മുജാഹിദ് പറയുന്നു.
പെണ്ണ് ആണല്ല, പെണ്ണ് പെരുവിരല്‍ മുതല്‍ തലവരെ പെണ്ണ് ആണ്. പെണ്ണ് പെണ്ണാണ്, സ്ത്രൈണഭാവം ഉള്ളവാണ്. പെണ്ണ് ജോലിയ്ക്ക് പോകുന്ന വീട് വൃത്തിഹീനമായിരിക്കും. സ്ത്രീയുടെ മേല്‍നോട്ടം പുരുഷനുള്ളതാണ്. പെണ്ണും ആണും ഒന്നല്ല, അങ്ങെന ഒന്നായി കാണുന്നവര്‍ രാജ്യദ്രോഹികളാണെന്നും മുജാഹിദ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam