30-35 ശതമാനം ന്യൂനപക്ഷമതസ്ഥരും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മുക്താർ അബ്ബാസ് നഖ്വി

Web Desk |  
Published : Jul 08, 2018, 04:11 PM ISTUpdated : Oct 02, 2018, 06:43 AM IST
30-35 ശതമാനം ന്യൂനപക്ഷമതസ്ഥരും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മുക്താർ അബ്ബാസ് നഖ്വി

Synopsis

2014-ൽ 18-20 ശതമാനം ന്യൂനപക്ഷമതവിശ്വാസികൾ മോദിക്ക് വോട്ട് ചെയ്തിട്ടുണ്ട് അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഇത് 30-35 ശതമാനമായി ഉയരും എന്നാണ് എന്റെ പ്രതീക്ഷ.  

ദില്ലി: രാജ്യത്തെ മുസ്ലീം മതവിശ്വാസികളടക്കം മൊത്തം ന്യൂനപക്ഷവിഭാ​ഗം ജനങ്ങളിൽ 30 ശതമാനം മുതൽ 35 ശതമാനം വരെ ആളുകൾ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി. 

ന്യൂനപക്ഷക്ഷേമത്തിനായി മോദി സർക്കാർ നന്നായി പ്രയത്നിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വികസനത്തിന്റെ വക്താവാണെന്ന വിശ്വാസം ന്യൂനപക്ഷവിഭാ​ഗങ്ങളിൽ ശക്തമായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറയുന്നു. 

വാർത്താ ഏജൻസിയായ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. 2014-ൽ ലോക്സഭാ തിരഞ്ഞെടുപ്പ് ജയിച്ച് ബിജെപി അധികാരത്തിൽ വന്നപ്പോൾ ന്യൂനപക്ഷങ്ങളിൽ ഭയംനിറച്ച് സർക്കാരിൽ അവിശ്വാസമുണ്ടാക്കാനാണ് പ്രതിപക്ഷപാർട്ടികൾ ശ്രമിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തുന്നു. 

2014-ൽ 18-20 ശതമാനം ന്യൂനപക്ഷമതവിശ്വാസികൾ മോദിക്ക് വോട്ട് ചെയ്തിട്ടുണ്ട് അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഇത് 30-35 ശതമാനമായി ഉയരും എന്നാണ് എന്റെ പ്രതീക്ഷ. വികസനത്തിന്റെ പേരിൽ മോദിക്ക് വീണ്ടുമൊരു അവസരം നൽകാൻ അവർ തയ്യാറാവും. 

മോദി ഭരണത്തിൽ വലിയ രീതിയിലുള്ള വർ​​ഗ്​ഗീയകലാപങ്ങളൊന്നും എവിടെയുമുണ്ടായിട്ടില്ല. ഇൗ വർഷങ്ങളിൽ കശ്മീരിന് പുറത്ത് എവിടെയും കാര്യമായ കലാപങ്ങളുണ്ടാിട്ടില്ല. എവിടെയും ഭീകരാക്രമണമുണ്ടായിട്ടില്ല. എന്നാൽ യുപിഎ സർക്കാരിന്റെ കാലത്ത് ഇതായിരുന്നില്ല അവസ്ഥ. കേന്ദ്രമന്ത്രി പറയുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നീ എന്ന് വിളിച്ചത് ചോദ്യം ചെയ്തു, പിന്നാലെ അതിക്രമം; രോഗിയെ മർദിച്ചതിന് ഡോക്ടർക്ക് സസ്പെൻഷൻ
ആരവല്ലി മലനിരകളുടെ സംരക്ഷണം; വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്, പുതിയ നിയമം ആരവല്ലി മലനിരകളെ സംരക്ഷിക്കുന്നതാണെന്ന് ബിജെപി