റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;  മുന്‍ റെയില്‍വെ മന്ത്രിയുടെ ബന്ധു പിടിയില്‍

Web Desk |  
Published : May 06, 2018, 08:59 PM ISTUpdated : Jun 08, 2018, 05:48 PM IST
റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;  മുന്‍ റെയില്‍വെ മന്ത്രിയുടെ ബന്ധു പിടിയില്‍

Synopsis

അഞ്ച് വര്‍ഷം മുന്‍പ് പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ദില്ലി: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ മുകള്‍ റോയിയുടെ ബന്ധു അറസ്റ്റില്‍. ശനിയാഴ്ച രാത്രിയാണ് ദില്ലി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ച് ബംഗാള്‍ പോലീസ് ശ്രീജന്‍ റോയിയെ അറസ്റ്റ് ചെയ്തത്. 

അഞ്ച് വര്‍ഷം മുന്‍പ് പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മുകുള്‍ റോയി മന്ത്രിയായിരുന്ന സമയത്ത് റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. മജിസ്‍ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശ്രീജന്‍ റോയിയെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല്‍ മമതാ ബാനര്‍ജി കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു മുകുള്‍ റോയിയുടെ പ്രതികരണം. തന്നെയും കുടുംബത്തെയും തകര്‍ക്കാനുള്ള ശ്രമമാണിത്. യഥാര്‍ത്ഥ ലക്ഷ്യം താന്‍ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ടെക്കികൾ ജാഗ്രതൈ! പണി കളയിക്കാൻ 'പോഡ'; ഐടി കമ്പനികളുമായി കൈകോർത്ത് കേരള പൊലീസിൻ്റെ നീക്കം; ലഹരി വ്യാപനം തടയുക ലക്ഷ്യം
ക്രിസ്മസിന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു; വാക്കുതർക്കവും കയ്യാങ്കളിയും, യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ