ശബരിമലയില്‍ ഇപ്പോൾ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

By Web TeamFirst Published Dec 23, 2018, 3:01 PM IST
Highlights

ശബരിമലയില്‍ ഇപ്പോൾ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോൾ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയെ കലാപ ഭൂമി ആക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാൻ സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കലാപങ്ങള്‍ക്കും പ്രതിഷേധത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. ഇത് പ്രതിഷേധാർഹമാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. 

click me!