മുത്തശ്ശന്‍റെ അണക്കെട്ട് നിര്‍മിതി കാണാന്‍ ഡയാന മുല്ലപ്പെരിയാറില്‍

Published : Jan 14, 2018, 12:01 PM ISTUpdated : Oct 04, 2018, 08:01 PM IST
മുത്തശ്ശന്‍റെ അണക്കെട്ട് നിര്‍മിതി കാണാന്‍ ഡയാന മുല്ലപ്പെരിയാറില്‍

Synopsis

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപ്പി കേണൽ ജോൺ പെന്നിക്വുക്കിന്റെ കൊച്ചു മകൾ  ഉൾപ്പെട്ട സംഘം  മുല്ലപ്പെരിയാറിൽ സന്ദർശനം നടത്തി.  ലണ്ടനിൽ നിന്നുമെത്തിയ കൊച്ചുമകൾ ഡോ. ഡയാന, സുഹൃത്തുക്കളായ  സൂസൻ ഫെറോ, ഷാരോൺ ബില്ല് മാധ്യമപ്രവർത്തകൻ സെയ്ൻ മോറി  സംഘത്തിലുള്ളത്. 

തമിഴ്നാട് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്‌ഥരും ഒപ്പമുണ്ട്. അണക്കെട്ട് സന്ദർശിച്ച് മടങ്ങിയെത്തുന്ന സംഘം ഉച്ചയ്ക്ക് ശേഷം ലോവർ ക്യാന്പിലുള്ള പെന്നി ക്യുക്ക് സ്മാരകം സന്ദർശിക്കും. വൈകിട്ട് ഉത്തമപാളയം കർഷക സമിതിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. തിങ്കളാഴ്ച പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം ഇവർ സ്വദേശത്തേയ്ക്ക് മടങ്ങും.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പഠനവും തൊഴിലുമായി ലണ്ടനിൽ താമസിക്കുന്ന പെന്നി ക്വുക്കിന്റെ കുടുംബവുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഉത്തപാളയം സ്വദേശി സന്ദന പീരൊളിയുടെ ക്ഷണം സ്വീകരിച്ചാണ് ഇവരെത്തുന്നത്.  2011-ൽ മുല്ലപ്പെരിയർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. 

ഇക്കാര്യം അറിഞ്ഞ പീരൊളി മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ചുള്ള കാര്യങ്ങൾ പഠിച്ചു. തുടർന്ന് വളരെ നാളത്തെ പരിശ്രമത്തിനൊടുവിൽ പെന്നി ക്വുക്കിന്റെ ബന്ധുക്കളെ കണ്ടെത്തി. തെക്കൻ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ കൃഷിക്കും കുടിക്കാനുമായി വെള്ളം എത്തിച്ച പെന്നി ക്വുക്കിനെ തമിഴ് ജനത ദൈവതുല്യമായാണ് കാണുന്നതെന്നും പീരൊളി ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട് കാണണമെന്ന ആഗ്രഹം ബന്ധുകൾ പ്രകടിപ്പിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഓഫീസ് കെട്ടിട വിവാദത്തിൽ വീണ്ടും പ്രതികരിച്ച് വി കെ പ്രശാന്ത് എംഎൽഎ; 'ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടി'
കോൺഗ്രസിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്; ആദ്യ പ്രസംഗം ഇംഗ്ലീഷിൽ; ഭാഷ ഏതായാലും പറയുന്നത് മണ്ടത്തരമാകരുതെന്ന് ഫിദ ഉജംപദവ്