മുല്ലപ്പെരിയാ‌ർ പാട്ടക്കരാറിന് 130 വയസ്

Published : Oct 29, 2016, 02:05 AM ISTUpdated : Oct 04, 2018, 04:51 PM IST
മുല്ലപ്പെരിയാ‌ർ പാട്ടക്കരാറിന് 130 വയസ്

Synopsis

ഇടുക്കി: കേരളവും തമിഴ്നാട്ടും തമ്മിലുള്ള വിവാദമായ മുല്ലപ്പെരിയാർ പാട്ട കരാറിന് ഇന്ന് 130 വയസ്സ് തികയുന്നു. 1886 ഒക്ടോബര്‍ 29-നാണ് തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളും അന്നത്തെ മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരും തമ്മില്‍ 999 വർഷത്തെ മുല്ലപ്പെരിയാർ പട്ടക്കരാർ  ഒപ്പുവച്ചത്.

1800 ൽ ബ്രിട്ടീഷുകാർ മധുര രാജ്യം കീഴടക്കിയതോടെയാണ് മുല്ലപ്പെരിയാറിൽ നിന്നും അവിടേക്ക് വെള്ളം കൊണ്ടുപോകുക എന്ന ആശയം ഉദിച്ചത്. 1808 ൽ സർ ജെയിംസ് കാൾസൺ തിരുവിതാംകൂറിലെ നദികളെക്കുറിച്ചു പഠിച്ച് ബ്രീട്ടീഷ് സർക്കാരിന് സമർപ്പിച്ച  റിപ്പോർട്ടാണ് മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിക്കാൻ കാരണമായത്. 1862 ൽ മേജർ റൈവ്സാണ് അണക്കെട്ടിന്റെ രൂപ രേഖ തയ്യാറാക്കി. 1887 ൽ മദ്രാസ് ഗവർണർ ജനറൽ വെൻലോക്ക് പ്രഭുവിനു വേണ്ടി ചീഫ് സെക്രട്ടറി ഹസ്റ്റാർഡ് അണക്കെട്ടിന് തറക്കല്ലിട്ടു. ചുണ്ണാമ്പ്, ശർക്കര, മണൽ തുടങ്ങിയവ ചേർത്തുണ്ടാക്കിയ സുർക്കി മിശ്രിതം ഉപയോഗിച്ചാണ് ഡാം പണിതത്.

ബ്രീട്ടീഷ് എൻജിനീയർമാരായ ജോൺ പെന്നിക്വിക്കും  സ്മിത്തും ചേർന്നാണ് അണക്കെട്ട് നിർമിച്ചത്. 1895 ഒക്ടോബർ ഏഴിന് വെൻലോക്ക് പ്രഭു പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകാൻ 15 അടി വീതിയും 5704 അടി നീളവുമുള്ള തുരങ്കവും ഡാമിനൊപ്പം പണിതു. 1979 ൽ കേന്ദ്ര ജലക്കമ്മീഷൻ നടത്തിയ പരിശോധനയിൽ അണക്കെട്ട് ബലവത്തല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 136 അടിയാക്കി കുറച്ച ജലനിരപ്പ് രണ്ടു വർഷം മുമ്പ് 142 അടിയാക്കി. പുതിയ ഡാമും പുതിയ കരാറും വേണമെന്ന് കേരളത്തിന്റെ ആവശ്യം ഇതുവരെ നടപ്പായിട്ടുമില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍