ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണം, വിവാദം സഭയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് മുംബൈ അതിരൂപത

Published : Sep 12, 2018, 05:47 PM ISTUpdated : Sep 19, 2018, 09:24 AM IST
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണം, വിവാദം സഭയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് മുംബൈ അതിരൂപത

Synopsis

ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിലും തിരുവനന്തപുരത്തും പ്രതിഷേധക്കൂട്ടായ്മകള്‍ ശക്തമാവുകയാണ്. അതേസമയം കന്യാസ്ത്രീയുടെ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്ക്ല്‍ ഹാജരാകണം.

മുംബൈ:ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കി. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും മുംബൈ അതിരൂപത അദ്ധ്യക്ഷന്‍ വ്യക്തമാക്കി. സിബിസിഐ പ്രസിഡന്‍റ് ഓസ്വാൾസ് ഗ്രേഷ്യസ് ആണ് മുംബൈ അതിരൂപത അധ്യക്ഷൻ. കന്യാസ്ത്രീ മുംബൈ അതിരൂപത അധ്യക്ഷന് വിഷയത്തില്‍ കത്തയച്ചിരുന്നു.

ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിലും തിരുവനന്തപുരത്തും പ്രതിഷേധക്കൂട്ടായ്മകള്‍ ശക്തമാവുകയാണ്. അതേസമയം കന്യാസ്ത്രീയുടെ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്ക്ല്‍ ഹാജരാകണം. കേസില്‍  തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. സംഭവത്തിന്‍റെ കാലപ്പഴക്കവും മൊഴികളിലെ വൈരുദ്ധ്യവുമാണ് കേസിന്‍റെ നടപടിക്രമങ്ങള്‍ വൈകുന്നതിന് കാരണമെന്നും ഐ.ജി വിജയ് സാക്കറേ പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്