
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള ചിത്രം ട്വീറ്റ് ചെയ്തെന്നാരോപിച്ച് കോമഡി ഗ്രൂപ്പ് സ്ഥാപകനെതിരെ മുംബൈ സൈബർ പൊലീസ് കേസെടുത്തു. കോമഡി ഗ്രൂപ്പായ ആൾ ഇന്ത്യ ബാക്കോഡ് (എ.ഐ.ബി) സഹസ്ഥാപകൻ തൻമയ് ഭട്ടിനെതിരൊയണ് കേസ്. ട്വീറ്റിലൂടെ പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഐ.പി.സി 500 പ്രകാരം അപകീർത്തിപ്പെടുത്തലിനും ഐ.ടി ആക്ട് 67 പ്രകാരം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ആഭാസകരമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനുമാണ് കേസ്.
നരേന്ദമോദിയോട് രൂപ സാദൃശ്യമുള്ള ഒരാള്‍ റെയിൽവെ സ്റ്റേഷനിൽ നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇൗ ഫോട്ടോക്കൊപ്പം മോദിയുടെ യഥാർഥ ഫോട്ടോയിൽ നായയുടെ ചെവിയും മൂക്കും ചേർത്തുള്ള രൂപമാറ്റത്തോടെയായിരുന്നു ട്വീറ്റ്. wanderlust(സഞ്ചാരതൃഷ്ണ) കുറിപ്പോടുകൂടിയായിരുന്നു ഫോട്ടോ ട്വിറ്ററിൽ എത്തിയത്. എന്നാല്‍ ചിലര്‍ ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. മോദിയോട് രൂപസാദൃശ്യമുള്ളയാൾ ട്രെയിൻ കാത്തുനിൽക്കുന്ന ഫോട്ടോ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതാണ് തമാശ രുപത്തിൽ ട്വീറ്റ് ചെയ്യപ്പെട്ടതും ഇപ്പോൾ കേസായതും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam