ട്വിറ്ററിലൂടെ സ്​ത്രീയെ ‘തടിച്ചി’യെന്ന്​ വിളിച്ചയാൾക്കെതിരെ പീഡന​ കേസ്​

Published : Nov 22, 2017, 05:43 PM ISTUpdated : Oct 05, 2018, 03:18 AM IST
ട്വിറ്ററിലൂടെ സ്​ത്രീയെ  ‘തടിച്ചി’യെന്ന്​ വിളിച്ചയാൾക്കെതിരെ പീഡന​ കേസ്​

Synopsis

ദില്ലി: ട്വിറ്ററിൽ തടിച്ചി എന്ന്​ ആക്ഷേപിച്ചതിന്​ പീഡന പരാതിയുമായി സ്​ത്രീ പൊലീസിനെ സമീപിച്ചു. മുംബൈ ദാദറിലെ സ്​ത്രീയാണ്​ പരാതി നൽകിയത്​.  ഇവരുടെ പേര്​ വെളിപ്പെടുത്തിയിട്ടില്ല. ആഫ്രിക്കൻ പൗരനായ വ്യക്​തിയാണ്​ അധിക്ഷേപിച്ചതെന്ന്​ കരുതുന്നതായി അന്വേഷണ ഉദ്യോഗസ്​ഥർ പറഞ്ഞു.  തടിച്ചവർക്ക്​ ജീവിക്കാന അവകാശമില്ലെന്ന്​ ഇയാൾ  കമന്‍റ്​ ചെയ്​തതായി പറയുന്നു. ഇൗ ചർച്ച ട്വിറ്ററിൽ വൈറൽ ആവുകയായിരുന്നു. പരാതിക്കാരി ആഫ്രിക്കക്കാരന്‍റെ അഭിപ്രായ​ത്തെ എതിർക്കുകയും ചെയ്​തു. 

ഇരുവരും ഏറെ നേരം തർക്കിക്കുകയും ചെയ്​തു. ചർച്ചക്ക്​ തീവ്രത കൂടുകയും സ്​ത്രീയെ തടിച്ചി എന്ന്​ വിളിച്ച്​ അധിക്ഷേപിക്കുന്നിടത്ത്​ എത്തുകയുമായിരുന്നു. സ്​ത്രീയുടെ പരാതി പ്രകാരം പൊലീസ്​ ​ഐ.പി.സി 354 പ്രകാരം സ്​ത്രീകളെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന്​ കേസെടുത്തു.  അധിക്ഷേപിച്ചയാളെ ട്വിറ്റർ ​ഐ.ഡി ഉപയോഗിച്ച്​ തിരിച്ചറിയാനുള്ള ​​ശ്രമത്തിലാണ്​ പൊലീസ്​. ഇയാൾ ആഫ്രിക്കകാരനാണെന്ന്​ വ്യക്​തമായിട്ടുണ്ട്​. എന്നാൽ വ്യക്​തിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

ട്വിറ്റർ ​ഐ.ഡിയും പ്രൊഫൈലും വ്യാ​ജമാകാനും സാധ്യതയുണ്ടെന്നും പൊലീസ്​ കരുതുന്നു. കേസ്​ സൈബർ വിഭാഗത്തിന്​ കൈമാറിയിട്ടുണ്ട്​. കുറ്റവാളിയായ വ്യക്​തി ഉപയോഗിച്ച കമ്പ്യൂട്ടറി​ന്‍റെ ​ഐ.പി അഡ്രസ്​ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ