മരുമകളെ രക്ഷിക്കാന്‍ മകനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു

Published : Aug 17, 2017, 02:01 PM ISTUpdated : Oct 04, 2018, 11:17 PM IST
മരുമകളെ രക്ഷിക്കാന്‍ മകനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു

Synopsis

മുംബൈ: മദ്യപിച്ചെത്തുന്ന മകന്‍റെ ഉപദ്രവത്തില്‍ നിന്നും മരുമകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു. മുംബൈ മന്‍ഖുര്‍ദിലാണ് സംഭവം. അമ്മ അന്‍വാരി ഇദ്രിസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകന്‍ നദീം നയിം ആണ് കൊല്ലപ്പെട്ടത്. മകന്റെ ഉപദ്രവത്തില്‍ നിന്ന് മകളെ രക്ഷിക്കാനാണ് കൊന്നതെന്ന് അമ്മ പറഞ്ഞു.

രണ്ടു വര്‍ഷം മുന്‍പായിരുന്നു അലഹബാദ് സ്വദേശിനിയായ യുവതിയുമായി നദീമിന്റെ വിവാഹം. മദ്യത്തിനും മറ്റു ലഹരിക്കും അടിമയായ നദീം ഭാര്യയെ ക്രൂരമായി മര്‍ദ്ധിച്ചിരുന്നു. അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഭാര്യ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി. മകള്‍ പോയതിന്‍റെ വിഷമത്തില്‍ കഴിഞ്ഞ അന്‍വാരി പിന്നീട് മകന്‍ ഒരുപദ്രവും ഉണ്ടാക്കില്ല എന്ന ഉറപ്പു നല്‍കി മരുമകളെ വീട്ടിലേയ്ക്ക് കൊണ്ടു വന്നു. 

എന്നാല്‍ കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി ഇയാള്‍ മര്‍ദ്ധനം തുടര്‍ന്നു. ഉടന്‍ മരുമകളെയും മകളെയും അടുത്ത വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു. ഇതിന്റെ ദേഷ്യത്തില്‍ മകന്‍ അമ്മയെ മര്‍ദ്ധിച്ചു. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മകനെ തള്ളിയിട്ട് കഴുത്തില്‍ ഷാള്‍ മുറുക്കുകയായിരുന്നു. 
പുലര്‍ച്ചെ പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹത്തിനരികില്‍ അന്‍വാരി കരഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല ദേവസ്വം ഭണ്ഡാരത്തില്‍ മോഷണം, താല്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരി​ഗണിക്കുമെന്ന് ഹൈക്കോടതി