
കൊച്ചി: മുനമ്പം വഴിയുളള രാജ്യാന്തര മനുഷ്യക്കടത്തിൽ അന്വേഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പൊലീസിന് പുറമെ നേവിയും കോസ്റ്റ് ഗാർഡും അന്താരാഷ്ട്ര ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.
ദയമാതാ ബോട്ടിൽ 42 പേർ തീരം വിട്ടു എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. രാജ്യാന്തര കുടിയേറ്റമായതിനാൽ അന്താരാഷ്ട്ര ഏജൻസികൾക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ബോട്ട് ഉടമകളിലൊരാളായ ശ്രീകാന്തൻ ഒളിവിലാണോ അതോ ഈ സംഘത്തിനൊപ്പം തീരം വിട്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതിൽ നിന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പറ്റി സൂചന ലഭിച്ചെന്ന് കൊച്ചി റെഞ്ച് ഐജി വിജയ് സാക്കറെ പറഞ്ഞു
ബോട്ട് കണ്ടെത്താൻ കോസ്റ്റ് ഗാർഡ് നേവിയും നടത്തിയ പരിശോധനയിൽ ഇതുവരെ ഫലമുണ്ടായില്ല. സംഭവം തിരിച്ചറിഞ്ഞ് ഇരുപത്തിനാൽ മണിക്കൂറുകൾക്ക് ശേഷം മാത്രമായിരുന്നു നേവിക്കും കോസ്റ്റ് ഗാർഡിനും ഇതുസംബന്ധിച്ച അറിയിപ്പുകൾ ലഭിച്ചത്. ഇവർ പരിശോധന ആരംഭിക്കുന്നതിനും ദിവസങ്ങൾക്ക് മുന്‍പേ ബോട്ട് പുറപ്പെട്ടതിനാൽ ഇന്ത്യയുടെ നേരിട്ടുള്ള നീയന്ത്രണത്തിലെ 12 നോട്ടിക്കൽ മൈൽ ബോട്ട് കടന്നു എന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam