മൂന്നാറിൽ വീണ്ടും വൻ സ്പിരിറ്റ് വേട്ട; 384 ലിറ്റർ സിപിരിറ്റ് പിടികൂടി

Published : Dec 15, 2017, 07:38 AM ISTUpdated : Oct 04, 2018, 07:59 PM IST
മൂന്നാറിൽ വീണ്ടും വൻ സ്പിരിറ്റ് വേട്ട; 384 ലിറ്റർ സിപിരിറ്റ്  പിടികൂടി

Synopsis

ഇടുക്കി: മൂന്നാർ തലയാർ കടുകു മുടി ഡിവിഷനിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 12 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 384 ലിറ്റർ സ്പിരിറ്റ് പിടികൂടി. തേയില തോട്ടങ്ങളിലും സമീപത്തെ പൊന്തക്കാടുകളിലും ഒളിപ്പിച്ചുവെച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോനയിൽ 1100 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം കണ്ടെടുത്തിരുന്നു. 

സംഭവത്തിൽ ഒരാൾക്കെതിരെ സംഘം കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബു എബ്രഹാമിന്റ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇൻസ്പെക്ടർ ഷിബു മാത്യു, എസ്.സുബ്രമണ്യൻ, വി.പി.സുരേഷ് കുമാർ, കെ.എം.അഷറഫ് , സുനിൽ കുമാർ, നെബു, ബിജു മാത്യു, കെ.എസ് മീരാൻ എന്നിവർ പങ്കെടുത്തു.

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം