
വാടക വീട് ഒഴിയാന്‍ ആവശ്യപ്പട്ടിന് വീട്ടുടമയുടെ ബന്ധുവിനെ താമസക്കാര്‍ വീട്ടില്‍കയറി മര്‍ദ്ദിച്ച് കൊന്നെന്ന് പരാതി. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയില്‍ തലതകര്‍ന്ന് ആശുപത്രിയില്‍ വഴിയുകയായിരുന്ന തിരുവല്ല നന്നൂര്‍ സ്വദേശി ടി കെ രാഘവന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ പൊലീസ് കസ്റ്റഡിലിയായതായി സൂചനയുണ്ട്.
കഴിഞ്ഞ അഞ്ചാം തീയതി രാത്രി എട്ടുമണിയോടെയാണ് നന്നൂര് കിഴക്കേചെരുവില്‍ വീട്ടില്‍ ടി കെ രാഘവനെ ഒരസംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. കമ്പിവടി ഉപയോഗിച്ച് തലയക്ക് അടിച്ച ശേഷം നിലത്തിട്ട് ചവിട്ടുകയും ദേഹമാസകലം പരിക്കേല്പ്പിക്കുകയും ചെയ്തിരുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന രാഘവന്റെ മകന് രതീഷിനും ഭാര്യ സൌമ്യയ്‌ക്കും മര്‍ദ്ദനമേറ്റു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന രാഘവന്‍ ഇന്നലെ ഉച്ചയോടെ മരിച്ചു. രാഘവന്റെ സഹോദരീയുടെ വീട്ടില് വാടകയ്‌ക്ക് താമസിക്കുന്ന ഉഷ, മക്കളായ അനീഷ്, അജീഷ്, ഇവരാണ് ആക്രമിച്ചതെന്ന് രാഘവന്റെ കുടുംബം പറയുന്നു.
വാടക വീട് ഒഴിയണമെന്ന് രാഘവന് ഉഷയോട് ആവശ്യപ്പെട്ടിരുന്നു. വീട് ഒഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം ഉണ്ടായത്. വീട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യമാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഉഷയും മക്കളുമടക്കം ആറുപേര്ക്കെതിരെ തിരുവല്ല പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam