
അഹമ്മദാബാദ്: പ്രവീണ്‍ ദയാല്‍ എന്ന 19കാരന്‍ സാഹസികമായി സബര്‍മതി ജയില്‍ ചാടി. എന്നാല്‍ ഇയാളുടെ മാതാവ് ആശ ദവാല്‍ മകനെ വീണ്ടും പിടിച്ചു കൊടുക്കുകയായിരുന്നു. ഒരു കൊലകേസില്‍ അകത്ത് കിടക്കുകയായിരുന്നു പ്രവീണ്‍
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് 19 അടി ഉയരമുള്ള ജയില്‍ മതില്‍ ചാടി പ്രവീണ്‍ രക്ഷപ്പെട്ടത്. പ്രവീണ്‍ രക്ഷപ്പെട്ടശേഷം ഒരു ഓട്ടോ പിടിച്ചു, തന്റെ പേഴ്‌സും ഫോണും മറന്നുവെന്നും ലീവിംഗ്ടുഗദര്‍ സുഹൃത്തായ അഞ്ജലിയുടെ അടുത്ത് എത്തിച്ചാല്‍ പണം നല്‍കാമെന്നായിരുന്നു ഇയാള്‍ ഓട്ടോക്കാരനോട് പറഞ്ഞത്.
അഞ്ജലിയുടെ അടുത്ത് എത്തിയ ഇയാള്‍ ഓട്ടോക്കാരന് പണം നല്‍കി. തുടര്‍ന്ന് അവിടെ നിന്ന് കാലോളിലുള്ള സുഹൃത്തിന്റെ ഫാമിലേക്ക് പോയി. പ്രവീണിനെ തപ്പിയിറങ്ങിയ പോലീസ് അഞ്ജലിയുടെ അടുത്ത് എത്തിയപ്പോള്‍ പ്രവീണ്‍ ഫാമിലേക്ക് പോയെന്ന് അറിയിച്ചു.
എന്നാല്‍ പ്രവീണ്‍ ജയില്‍ ചാടിയതറിഞ്ഞ മാതാവ് പോലീസുകാരെ വിളിച്ചറിയിച്ചശേഷം പ്രവീണുമായി കീഴടങ്ങുകയായിരുന്നു. പ്രവീണ്‍ പ്രതിയായ കൊലപാതക്കേസിലെ മറ്റൊരു പ്രതിയാണ് മാതാവ് ആശ. പ്രവീണ്‍ ജയില്‍ ചാടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആശയ്ക്ക് ജാമ്യം ലഭിച്ചത്.
50 കിലോ ഭാരമുള്ള ഇയാള്‍ 19 അടി ഉയരത്തില്‍നിന്നും ചാടിയിട്ടും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് പോലീസിനെ അത്ഭുതപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ജയിലില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam