അയല്‍വാസിയുടെ കൊലപാതകം; സഹോദരങ്ങള്‍ അറസ്റ്റില്‍

Published : Dec 27, 2017, 11:57 PM ISTUpdated : Oct 05, 2018, 02:53 AM IST
അയല്‍വാസിയുടെ  കൊലപാതകം; സഹോദരങ്ങള്‍ അറസ്റ്റില്‍

Synopsis

തിരുവനന്തപുരം: പാലോട് അയല്‍വാസിയുടെ  കൊലപാതകത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍.  മുന്‍വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്. പാലോട് സ്വദേശി മുപത്തിരണ്ടുകാരന്‍  ഷാജി ക്രിസ്മസ് തലേന്നാണ് കൊലപ്പെട്ടത്. കേസില്‍ പ്രദേശവാസികളായ സഹോദരങ്ങള്‍ സന്തോഷ് ,പ്രകാശ് എന്നിവരാണ് പിടിയിലായത്.

വീടിന് സമീപത്ത് വച്ച് ഷാജിയെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുനനുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അയല്‍വാസികളായ പ്രതികളും ഷാജിയും തമ്മില്‍ ഏറെ നാളായി പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഈ മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട്ടിൽ ക്രമസമാധാന തകർച്ചയെന്ന് എൻഡിഎ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എടപ്പാടി പളനിസാമി നേതൃത്വം നൽകും
തൊണ്ടിമുതൽ കേസിൽ മുൻ എം എൽ എ ആന്‍റണി രാജുവിന് ഇന്ന് നിർണായകം, ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് ഉത്തരവ് പറയും