കള്ളനെ കണ്ടെത്താൻ എംഎൽഎ ഹോസ്റ്റലിൽ വിരലടയാള പരിശോധന

By Web DeskFirst Published Dec 27, 2017, 11:55 PM IST
Highlights

കള്ളനെ കണ്ടെത്താൻ എംഎൽഎ ഹോസ്റ്റലിൽ ജീവനക്കാരുടെ വിരലടയാള പരിശോധന. ഹോസ്റ്റലിൽ തീയണക്കാനായി സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങള്‍ മോഷ്ടിക്കുന്നവരെ കണ്ടെത്താനാണ് വ്യാപകമായ പരിശോധന.

എംഎൽഎ ഹോസ്റ്റലിലെ നിയമസഭയിലെയും സുരക്ഷ ഉപകരണങ്ങളാണ് കള്ളൻ കടത്തുന്നത്. എംഎൽഎ മാരുടെ മുറിക്കു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന തീയണക്കാനുള്ള  ഉപകരണങ്ങള്‍ മുറിച്ചെടുത്താണ് കള്ളൻ കൊണ്ടുപോകുന്നത്. വെള്ളം ചീറ്റാൻ ഘടിപ്പിച്ചിട്ടുള്ള പിച്ചളയിലെ 35 കപ്ലിംഗുകള്‍ ഇതിനകം മോഷ്ടിച്ചു. കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് മനസിലാക്കിയ പൊലീസ് വേഷമാറിയും ഉറക്കമിളച്ചുമൊക്കിയിരുന്നു.

ഇതിനിടെ പമ്പ ബ്ലോക്കിൽ നിന്നും മൂന്നണ്ണം കൂടി മോഷ്ടിച്ചു. മോഷ്ടാവിനെ ഉടൻ കണ്ടെത്തണമെന്ന് സ്പീക്കറുടെ ഓഫീസ് നിർദ്ദേശിച്ചു. 25ന് രാത്രിയിലായിരുന്നു മോഷണം. രാത്രിയിലും പകലും പരിശോധയും നിയന്ത്രണവുമില്ലാതെ പോകുന്നത് ജീവനക്കാരുടെയും ഹോസ്റ്റലിലെ ചില താമസക്കാരുമാണ്. കള്ളൻ ഹോസ്റ്റലിലുണ്ടോയെന്നറിയാനായി പൊലീസ് അന്നേ ദിവസം രാത്രിയിലുണ്ടായ ജീവനക്കാരുടെ വിരൽ അടയാള പരിശോധനക്കത് നോട്ടീസ് നൽകി.

ഇതിനിടെ ജീവനക്കാരെ പൊലീസ് അപമാനിക്കുന്നുവെന്ന പരാതിയുമായി ചിലരെത്തിയിട്ടുണ്ട്. പക്ഷെ എല്ലാവരുടെ വിരടയാളെമെടുത്ത് മോഷണം തെളിയിച്ചേടയങ്ങുവെന്ന് പൊലീസും.

click me!