ഗുണ്ടാപ്പക; യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

By Web DeskFirst Published May 29, 2018, 7:06 PM IST
Highlights
  • ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക
  • യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം
  • രണ്ട് പ്രതികള്‍ പിടിയില്‍

ആലപ്പുഴ: തിരുവല്ല മുത്തൂരിൽ യുവാവിനെ കാറിടിച്ചുവീഴ്ത്തിയ ശേഷം കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ചങ്ങനാശേരി പായിപ്പാട് സ്വദേശികളായ ശ്രീജിത്ത്, അരുൺ എന്നിവരാണ് പിടിയിലായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മുത്തൂർ സ്വദേശി ലിബുവിനെ കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപ്പെടുത്താൻ  ശ്രമിച്ചത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണ കാരണം.

click me!