സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കിണറ്റില്‍ വീണ് മരിച്ചു

By Web DeskFirst Published May 11, 2018, 3:11 PM IST
Highlights
  • കിണറ്റില്‍ വീണ കോഴിയെ പുറത്തെടുക്കാന്‍ കിണറിലിറങ്ങവെയാണ് അപകടം

കാസർകോട്: സിപിഎം പ്രവര്‍ത്തകന്‍ ഉദുമ മാങ്ങാട്ടെ എം.ബി ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ  ഒന്നാം പ്രതി മാങ്ങാട് ആര്യടുക്കത്തെ പ്രജിത്ത് എന്ന കുട്ടാപ്പി (28) കിണറ്റില്‍ വീണ് മരിച്ചു. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

മാങ്ങാട്ടെ വീടിന് സമീപത്തെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുത്ത് മുകളിലേക്ക് കയറി വരുന്നതിനിടെ പിടിവിട്ട് 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ കാസര്‍കോട് നിന്നും ഫയര്‍ഫോഴ്സെത്തിയാണ്   പ്രജിത്തിനെ പുറത്തെടുത്ത്. പരിക്കേറ്റ ഇയാളെ മംഗലാപുരം ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്.

click me!