ക്രിക്കറ്റ് കളിക്കിടയിലെ തര്‍ക്കം; ഡല്‍ഹിയില്‍ 24 നാലു കാരനെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു

By Web DeskFirst Published Feb 20, 2017, 5:11 PM IST
Highlights

ദില്ലി: ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാക്കു തര്‍ക്കത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ 24 നാലു കാരനെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നുപശ്ചിമ ഡല്‍ഹിയിലെ ചവാലയിലാണ് ക്രിക്കറ്റു കളിക്കിടെ ഉണ്ടായ വാക്കു തര്‍ക്കം അരുംകൊലയില്‍ കലാശിച്ചത്. നീരജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം നീരജിനു നേരെ വെടിവയ്‌ക്കുകയായിരുന്നു.

റോഷന്‍പൂരില്‍നിന്നും ക്രിക്കറ്റ് കളി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴിയിലാണ് കൊല നടന്നത്.നീരജിന്റെ  തലയ്‌ക്കും പുറകു വശത്തുമാണ് വെടിയേറ്റത്.ഈ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ നിരീക്ഷണ ക്യാമറിയില്‍ പതിഞ്ഞിരുന്നു.  നീരജ് കൊല്ലപ്പെടുന്നതിന് തലേദിവസം ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ വാക്കു തര്‍ക്കമാണ് കൊലയില്‍കലാശിച്ചത്.

പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

 

click me!